തൃശൂർ: ബിഷപ് പീഡനക്കേസിൽ കൊച്ചിയിൽ നടന്നത് സമരകോലാഹലമായിരുന്നുവെന്ന ആരോപണത്തിന് പിന്നാലെ കന്യാസ്ത്രീകളുടെ സമരത്തിന് സി.പി.എം െസക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ വിമർശനം. കന്യാസ്ത്രീകളുടെ സമരകേന്ദ്രം മാർക്സിസ്റ്റ് വിരുദ്ധ, സർക്കാർ വിരുദ്ധ കേന്ദ്രമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
‘സദുദ്ദേശ്യമെന്ന് തോന്നിപ്പിക്കും വിധം ആ ഇടത്തെ സി.പി.എമ്മിനെയും സർക്കാറിനെയും വിമർശിക്കാനുള്ള കേന്ദ്രമാക്കി. സമരങ്ങൾ ൈകയടക്കുന്ന ഒരു വിഭാഗം ഈ സമരത്തിലും കയറിപ്പറ്റി. ഏത് സമരത്തിലും ഇത്തരം മൊബൈൽ സമരവേദിക്കാർ പ്രവർത്തിക്കുന്നു’- കീഴാറ്റൂരിലെയും, കൊച്ചിയിലെ സി.എൻ.ജി.പൈപ്പ് ലെയിൻ, ദേശീയപാത സമരങ്ങളെ സൂചിപ്പിച്ച് കോടിയേരി പറഞ്ഞു. അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ സുരക്ഷയാണ് ഇടത് സർക്കാറിെൻറ നിലപാട്. സർക്കാർ എന്നും ഇരക്കൊപ്പമാണ്. കേസിൽപ്പെട്ട ആളെ നോക്കിയോ, പ്രക്ഷോഭത്തിെൻറ അടിസ്ഥാനത്തിലോ അല്ല അറസ്റ്റ്. തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്. കുറ്റവാളികൾക്കെതിരെ തെളിവ് കണ്ടെത്തി ശിക്ഷിക്കുകയെന്നതാണ് സർക്കാർ നിലപാട്. അത് സന്ന്യാസിയായാലും മുക്രിയായാലും ബിഷപ് ആയാലും അവരുടെ സ്ഥാനം ജയിലിൽ ആണെന്ന് അദ്ദേഹം പറഞ്ഞു.
റാഫാൽ വിമാന ഇടപാട് രാജ്യം കണ്ട വലിയ കൊള്ളയാണ് . ബോഫോഴ്സ് ഇടപാട് കാലത്ത് ‘രാജീവ് ചോർ ഹേ’എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോൾ ‘മോദി ചോർ ഹേ’എന്ന് വിളിക്കേണ്ട സാഹചര്യമായി. രാജ്യഭരണം കോർപറേറ്റുകളെ ഏൽപ്പിച്ച് മോദി നാട് ചുറ്റുകയാണ്- കോടിയേരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.