കണ്ണൂർ: തോമസ് ചാണ്ടിയുടെ കൈയേറ്റത്തെ സംബന്ധിച്ച് കലക്ടർ നൽകിയ റിപ്പോർട്ട് പരിശോധിച്ച് യുക്തമായ തീരുമാനം സർക്കാറെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്തില്‍ യഥാസമയം തെരഞ്ഞെടുപ്പ് നടത്താതെ ഇലക്ഷന് കമീഷൻ രാഷ്ട്രീയംകളിക്കുകയാണ്. ഗുജറാത്തില്‍ ബി.ജെ.പിക്ക് പരാജയം മണക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. കേന്ദ്രഭരണം ഉപയോഗിച്ച് ചരിത്രംതിരുത്താനും ജനാധിപത്യസംവിധാനം തകര്‍ക്കാനും ശ്രമംതുടരുകയാണ്. രാജസ്ഥാന് മുഖ്യമന്ത്രിക്കെതിരെ വലിയ അഴിമതി ആരോപണം പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. അത്യന്തം പ്രകോപനപരമായാണ് ബി.ജെ.പി നീങ്ങുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ക്ഷേത്രം തന്ത്രിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും ഇത്തരം സാമൂഹികമായ മാറ്റങ്ങളാണ് ഉണ്ടാകേണ്ടതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ചർച്ച ചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. ജാഥാംഗങ്ങളും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.