തിരുവനന്തപുരം: പുനർനിർമാണ ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള അനീതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മനുഷ്യത്വരഹിതമായ സമീപനം തിരുത്തി യാത്രാനുമതി നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിെൻറ പുനർനിർമാണത്തിന് വിദേശരാജ്യങ്ങൾ സന്ദർശിച്ച് സംഭാവന സ്വീകരിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട സന്ദർഭത്തിൽ ഇതേ രീതിയിൽ കേരളത്തിനും ഫണ്ട് ശേഖരിക്കുന്നതിൽ തെറ്റില്ലെന്നാണ് അറിയിച്ചത്.
എന്നാൽ, സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ നിലപാട്. പ്രകൃതി ദുരന്തങ്ങളെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ സമീപനം കേരള ജനത പൊറുക്കില്ല. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിെൻറ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.