തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​രെ ബം​ഗാ​ളി​ൽ ജ​നം ചു​മ​ന്നു​മാ​റ്റി​യെ​ന്ന്​ കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പ​ശ്​​ചി​മ​ബം​ഗാ​ളി​ൽ പാ​ർ​ട്ടി​ക്ക്​ സം​ഭ​വി​ച്ച​ത്​ എ​ല്ലാ​വ​രും പാ​ഠ​മാ​ക്ക​ണ​മെ​ന്ന്​ സി.​പി.​എം പി.​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. സി.​പി.​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​വി​ടെ ഭ​രി​ച്ച 30ഒാ​ളം വ​ർ​ഷ​വും സ​ർ​ക്കാ​റി​ൽ മ​ന്ത്രി​യാ​യി​രു​ന്ന​വ​രാ​ണ്​ മ​ത്സ​രി​ച്ച​ത്. താ​ന​ല്ലാ​തെ മ​റ്റാ​ര്​ മ​ത്സ​രി​ച്ചാ​ലും ജ​യി​ക്കി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ അ​വ​ർ ത​ന്നെ മ​ത്സ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ ജ​ന​ങ്ങ​ൾ അ​വ​രെ ചു​മ​ന്ന്​ മാ​റ്റി​യെ​ന്ന്​ ഒാ​ർ​ക്ക​ണം.

എ​ൽ.​ഡി.​എ​ഫി​ന്​ തു​ട​ർ ഭ​ര​ണം ഉ​ണ്ടാ​വു​േ​മ്പാ​ൾ ആ​ര്​ മ​ന്ത്രി​യാ​വു​മെ​ന്ന്​ ചോ​ദി​ച്ചാ​ൽ പു​തി​യ ആ​ളു​ക​ൾ വേ​ണ്ടേ. ആ​റ്റി​ങ്ങ​ൽ ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ ആ​ദ്യ​ത​വ​ണ എ. ​സ​മ്പ​ത്തി​െൻറ സം​സ്ഥാ​ന സ​മി​തി നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ജി​ല്ല ക​മ്മി​റ്റി​യി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മ​ല്ലേ പ​ി​ന്തു​ണ​ച്ച​ത്. ജി. ​സു​ധാ​ക​ര​നും ടി.​എം. തോ​മ​സ്​ ​െഎ​സ​ക്കും ന​ല്ല മ​ന്ത്രി​മാ​രാ​ണ്. സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​നും ന​ല്ല പ്ര​വ​ർ​ത്ത​ന​മാ​ണ്​ ന​ട​ത്തി​യ​ത്. പ​ക്ഷേ, അ​വ​രു​ടെ അ​നു​ഭ​വം മാ​ത്രം പോ​ര​ല്ലോ. തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത എ​വി​ടെ​യെ​ങ്കി​ലും വെ​ച്ച്​ നി​ർ​ത്ത​ണ്ടേ' -അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റു​ക​ളോ​ട്​ സാ​ധ്യ​ത സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​രാ​ൻ മാ​ത്ര​മാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. സാ​ധ്യ​ത പ​ട്ടി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ​െ​ല്ല​ന്നും അ​ദ്ദേ​ഹം​പ​റ​ഞ്ഞു. സാ​ധ്യ​ത പ​ട്ടി​ക സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലു​ള്ള തീ​രു​മാ​ന​മ​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക സം​സ്ഥാ​ന സ​മി​തി​യാ​ണ്. പി.​ബി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്ര​മാ​ണ്​ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന​ത്.

ജി​ല്ല ക​മ്മി​റ്റി​ക​ൾ കീ​ഴ്​​ഘ​ട​ക​ങ്ങ​ളോ​ട്​ അ​ഭി​പ്രാ​യം ചോ​ദി​ക്കു​ന്ന​ത്​ പോ​ലെ​യാ​ണ്​ സം​സ്ഥാ​ന സ​മി​തി ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റി​നോ​ട്​ സാ​ധ്യ​ത​പ​ട്ടി​ക ചോ​ദി​ക്കു​ന്ന​ത്. ആ ​പ​ട്ടി​ക​യി​ൽ മു​മ്പും സം​സ്ഥാ​ന സ​മി​തി മാ​റ്റം​വ​രു​ത്താ​റു​ണ്ട്. സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം പോ​ലും പി.​ബി തി​രു​ത്തി​യ മ​ു​ൻ​കാ​ല ച​രി​ത്രം സി.​പി.​എ​മ്മി​ലു​ണ്ട്.

ഒ​റ്റ​പ്പാ​ല​ത്ത്​ ഒ​ന്ന​ര​ല​ക്ഷം​ േവാ​ട്ടി​ന്​ വി​ജ​യി​ച്ച എ​സ്. ശി​വ​രാ​മ​െൻറ പേ​രാ​ണ്​ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന സ​മി​തി നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ അ​യാ​ളു​ടെ പാ​ർ​ല​മെൻറി​ലെ മോ​ശം പ്ര​വ​ർ​ത്ത​നം ക​ണ​​ക്കി​ലെ​ടു​ത്ത്​ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പി.​ബി പേ​ര്​ ഒ​ഴി​വാ​ക്കി​യെ​ന്നും സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - kodiyeri balakrishnan against contesting continuously

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.