പൊലീസിലെ ക്രിമിനലുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും  -കോടിയേരി

കണ്ണൂർ: പൊലീസിൽ ചെറിയ ഭൂരിപക്ഷം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിലെ ക്രിമിനലുകളെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കാലത്തെ പൊലീസ് അസോസിയേഷൻ നേതാക്കളാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അക്കാലത്ത് പൊലീസിൽ അരാജകത്വം നിലനിന്നിരുന്നു. പൊലീസ് ആക്റ്റ് അനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്. അത് അനുസരിക്കാത്തവർക്കെതിരെ സർക്കാർ കർശന നടപടി എടുക്കണം. ക്രമസമാധാനത്തിൽ കേരളം ഒന്നാമതാണെന്നും കോടിയേരി പറഞ്ഞു. 

സർക്കാറിന്‍റെ പ്രതിച്ഛായക്ക് മങ്ങൽ ഏറ്റിട്ടില്ല. സർക്കാർ എടുക്കുന്ന നിലപാടാണ് വിലയിരുത്തേണ്ടത്. അതേസമയം, ചില മാധ്യമങ്ങൾ യു.ഡി.എഫിന്‍റെ ഘടക കക്ഷിയായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kodiyeri Balakrishnan against Police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.