തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്‌ട്രി വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ തിങ്കളാഴ്‌ച പുലര്‍ച്ചെ കോളേജിനകത്ത് കയറി ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്‌തത്. എതിരാളികളുടെ കൊലക്കത്തിക്കിരയായി കൊലചെയ്യപ്പെട്ട 33-ാമത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അഭിമന്യുവെന്നും കോടിയേരി വ്യക്തമാക്കി.
വിദ്യാര്‍ത്ഥി രംഗത്ത് നിന്നും ഒറ്റപ്പെട്ട തീവ്രവാദ ശക്തികള്‍ അക്രമം നടത്തി ഭീതിപരത്തി വിദ്യാര്‍ത്ഥികളെ കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. വിവിധതലത്തില്‍ പ്രവര്‍ത്തിക്കുന്ന വർഗീയ ശക്തികളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്യാമ്പസുകളില്‍ അക്രമം വ്യാപിപ്പിക്കുന്നത്. ആര്‍.എസ്.എസും, എസ്.ഡി.പി.ഐയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന അക്രമപരമ്പരകളുടെ ഭാഗമാണ് ഈ സംഭവമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.