തിരുവനന്തപുരം: രാമന്തളി കൊലപാതകത്തിെൻറ മറവിൽ ഗവർണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്ര- ഇടപെടൽ നടത്താനുള്ള ബി.ജെ.പി ശ്രമം ഹീനവും ജനാധിപത്യവിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി നിർദേശിക്കുന്നതുപോലെ പ്രവർത്തിക്കാൻ തയാറായില്ലെന്നതിെൻറ പേരിൽ ഗവർണറെ പരസ്യമായി അധിക്ഷേപിക്കുന്നത് ഏകാധിപത്യപ്രവണതയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
സൈനിക നിയമമായ അഫ്സ്പ കണ്ണൂരിൽ നടപ്പാക്കണമെന്ന ബി.ജെ.പി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലയ്ക്കെടുക്കില്ല. ബി.ജെ.പി നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയും പ്രശ്നം അടിയന്തരമായും കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഗവർണറുടെ നടപടിയെ ആരും പഴിക്കില്ല. അതിനപ്പുറം നീങ്ങാൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നുമില്ല. കണ്ണൂരിൽ സമാധാനം പുലരുന്നതിനാണ് സി.പി.എം നിലകൊള്ളുന്നത്. മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ യോഗത്തിലും ഉഭയകക്ഷി ചർച്ചയിലും സമാധാനം സംരക്ഷിക്കാൻ കൈക്കൊണ്ട തീരുമാനത്തിൽ ഏതുസാഹചര്യത്തിലും ഉറച്ചു നിൽക്കണമെന്ന് കോടിയേരി പറഞ്ഞു.
സി.പി.എം പ്രവർത്തകർ ആ തീരുമാനം നടപ്പിൽവരുത്താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കണം. സി.പി.എം പ്രവർത്തകരുടെ മുൻകൈയിൽ അക്രമം ഉണ്ടാകാൻ പാടില്ലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.