ഇന്ത്യ ഒരു സ്വേച്ഛാധിപത്യ രാജ്യമായി മാറി -കോടിയേരി

തിരുവനന്തപുരം: ഇന്ത്യ ഒരു​ സ്വേച്ഛാധിപത്യ രാജ്യമായി മാറിയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്​ണൻ. അതിവേഗം ഫാഷിസത്തിലേക്ക്​ നീങ്ങുകയാണെന്നും എൽ.ഡി.എഫ്​ സംഘടിപ്പിച്ച രാജ്​ഭവൻ മാർച്ച്​ ഉദ്​ഘാടനം ചെയ്​ത്​ കോടിയേരി പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. മതരാഷ്​ട്രം സ്ഥാപിക്കാൻ തടസ്സമായ എല്ലാത്തിനെയും തച്ചുതകർക്കുകയാണ്​. എതിർക്കുന്നവരെ ഭീകരവാദിയായി പ്രഖ്യാപിക്കുന്നു​. ഒരാൾ ആർ.എസ്​.എസിന്​ എതിരായാൽ സംസ്ഥാനത്തോട്​ ചോദിക്കാതെ കേന്ദ്ര സർക്കാറിന്​ ജയിലിൽ അടക്കാൻ കഴിയും. ജനാധിപത്യ പ്രക്രിയ നിലനിന്നാലേ ചോദ്യം ചെയ്യാൻ അവസരം ഉണ്ടാവൂ. ഫാഷിസ്​റ്റ്​ ഭരണക്രമത്തിലേക്ക്​ പോകുന്നതിന്​ എതിരെ യോജിക്കാൻ കഴിയുന്ന എല്ലാ കക്ഷികളെയും ഏകോപിപ്പിച്ച്​ ജനമുന്നേറ്റം സൃഷ്​ടിക്കേണ്ടതുണ്ട്​. അതിന്​ ഇടത് ​പാർട്ടികൾ തയാറാകുമെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Kodiyeri Balakrishnan Jammu Kashmir -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.