സി.പി.എം ചൈനീസ്​  കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ  നിയന്ത്രണത്തിലല്ല –കോടിയേരി 

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ സി.​പി.​എം ചൈ​ന​യി​ലെ​യോ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തെ​യോ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന്​ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. എ​ന്നാ​ൽ, സാ​ർ​വ​ദേ​ശീ​യ പ്ര​ശ്​​ന​ങ്ങ​ളി​ൽ സോ​ഷ്യ​ലി​സ​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ടു​ള്ള ചൈ​ന​യു​ടെ നി​ല​പാ​ടു​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​മേ​രി​ക്ക നേ​തൃ​ത്വം ന​ൽ​കു​ന്ന ചൈ​നീ​സ്​​വി​രു​ദ്ധ അ​ച്യു​ത​ണ്ടി​​​െൻറ ഭാ​ഗ​മാ​ണ്​ ഇ​ന്ത്യ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​നം ഉ​ദ​്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ്​ സി.​പി.​എം ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. സാ​മ്രാ​ജ്യ​ത്വ പ​ക്ഷ​പാ​തി​ത്വ​മു​ള്ള​വ​രാ​ണ്​ സി.​പി.​എ​മ്മി​നെ ചൈ​ന​യു​ടെ ഏ​ജ​ൻ​റു​മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ സാ​മ്രാ​ജ്യ​ത്വ​ത്തി​​​െൻറ ഭാ​ഗ​മാ​ക്കി​യ സ​ർ​ക്കാ​റി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ബി.​ജെ.​പി​യാ​ണ്​ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കാ​നു​ള്ള ഒ​രു അ​വ​സ​ര​വും സി.​പി.​എം പാ​ഴാ​ക്കി​ല്ല. എ​ന്നാ​ൽ, വ​ർ​ഗീ​യ​ത​ക്കും സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ത്ത കോ​ൺ​ഗ്ര​സു​മാ​യാ​കി​ല്ല ഇ​തി​നു​വേ​ണ്ടി കൂ​ട്ടു​ചേ​രു​ക. ന​യ​യോ​ജി​പ്പു​ള്ള​വ​രു​മാ​യാ​കും സി.​പി.​എ​മ്മി​​​െൻറ അ​ട​വു​ന​യം. 

ചൈ​ന​യെ ത​ക​ർ​ക്കാ​നാ​ണ്​ അ​മേ​രി​ക്ക ച​തു​ർ​രാ​ഷ്​​ട്ര സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത്. വ​ട​ക്ക​ൻ കൊ​റി​യ​യെ ത​ക​ർ​ക്കാ​ൻ അ​മേ​രി​ക്ക ശ്ര​മി​ച്ച​പ്പോ​ൾ അ​വ​ർ സൈ​നി​ക​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. മൂ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ളെ കാ​ൽ​ക്കീ​ഴി​ലാ​ക്കാ​നാ​ണ്​ അ​മേ​രി​ക്ക ശ്ര​മി​ക്കു​ന്ന​ത്. ഹി​ന്ദു​ത്വം എ​ന്ന പേ​രി​ൽ കോ​ർ​പ​റേ​റ്റ്​​വ​ത്​​ക​ര​ണ​മാ​ണ്​ മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. 
ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വ​നു​പോ​ലും സു​ര​ക്ഷ​യി​ല്ല. ജു​ഡീ​ഷ്യ​റി​യെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ്​ ബി.​ജെ.​പി ല​ക്ഷ്യം. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ നീ​ക്കം ദ​ലി​തു​ക​ൾ​ക്കും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും എ​തി​രാ​ണ്. കോ​ൺ​ഗ്ര​സും മു​സ്​​ലിം ലീ​ഗും മാ​ത്ര​മാ​യി മാ​റി​യ യു.​ഡി.​എ​ഫ്​ ത​ക​ർ​ച്ച​യി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Tags:    
News Summary - kodiyeri balakrishnan -Kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.