തിരുവനന്തപുരം: എസ്.ഡി.പി.ഐ ആഹ്വാനം ചെയ്‌ത ഹര്‍ത്താലും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന പ്രഖ്യാപനവും നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളയണം. നാടിനെയാകെ ഞെട്ടിച്ച അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണം തടസ്സപ്പെടുത്താനും കൊലപാതികളുടെ അറസ്റ്റ് തടയാനുമാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യചെയ്യാന്‍ കസ്റ്റഡിയിലെടുത്തതിന്റെ പേരിലാണ് ഹര്‍ത്താലിനാഹ്വാനം ചെയ്‌തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്‌തതിന് ശേഷം വിട്ടയയ്‌ക്കുകയും ചെയ്‌തു. പിന്നെ എന്തിന്റെ പേരിലാണ് ഹര്‍ത്താല്‍ നടത്തുന്നത്.
ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപങ്ങളുണ്ടാക്കി കൊലപാതകം നടത്തിയവരെ രക്ഷിക്കാനുള്ള നീക്കമാണിത്. ഈ തീവ്രവാദ ശക്തികളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കൂടുതല്‍ പ്രകോപനപരമായ നിലപാടുമായി എസ്.ഡി.പി.ഐ. രംഗത്തിറങ്ങിയിട്ടുള്ളത്. ഇവരുടെ നീക്കം ജനങ്ങള്‍ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.