കുന്ദമംഗലം: മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിെൻറ സമീപനം മുസ്ലിംകളോട് വിവേചനങ്ങളുണ്ടോയെന്ന സന്ദേഹമുണ്ടാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിർമാണത്തില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത് സന്തുലിത നിലപാടാണ്.
ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് വിവേചനമുണ്ടാകുന്ന സാഹചര്യം പാടില്ല. വിവിധ സമൂഹങ്ങളിലെ സാമൂഹിക മുന്നേറ്റശ്രമങ്ങള്‍ക്ക് അതത് സമുദായങ്ങളിലെ നേതൃത്വം തന്നെയാണ് മുന്‍കൈ എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലപാട് സ്വീകരിച്ചതിെൻറ പേരിൽ കാന്തപുരത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ലെന്നും കോടിയേരി പറഞ്ഞു. ചിലർ മർകസ് സമ്മേളനത്തിൽ പെങ്കടുക്കണോ വേണ്ടയോ എന്നുള്ള ചർച്ചയിലാണ്. മുമ്പും ഇത്തരം നിലപാടുകൾ ഉണ്ടായിട്ടുണ്ട്. കാന്തപുരം ഞങ്ങളോടുള്ള എതിർപ്പുകൾ പരസ്യമായി പറയുേമ്പാൾ സഹിഷ്ണുതയോടെയാണ് അത് ഞങ്ങൾ കേൾക്കാറുള്ളത്. തങ്ങളുടെ വിമർശനങ്ങളെ സഹിഷ്ണുതയോടെയാണ് അദ്ദേഹവും സ്വീകരിക്കാറുള്ളത് ^ കോടിയേരി പറഞ്ഞു. ഡോ. എം.ജി.എസ്. നാരായണന് ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷത വഹിച്ചു.
ഫുജൈറ സോഷ്യല്‍ കള്‍ചറല്‍ അസോസിയേഷന് ചെയര്മാന് ശൈഖ് ഖാലിദ് അബ്ദുല്ല സാലിം അഹ്മദ് ളന്‍ഹാനി മുഖ്യാതിഥിയായിരുന്നു. എ.എം. ആരിഫ് എം.എൽ.എ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി. സുരേന്ദ്രൻ, ഡോ. ഹുസൈന് രണ്ടത്താണി, കാസിം ഇരിക്കൂര്‍, എന്‍. അലി അബ്ദുല്ല, സി.പി. സൈതലവി മാസ്റ്റര്‍, മുഹമ്മദ്പറവൂര്, എസ്. ശറഫുദ്ദീൻ, അബ്ദുല്‍ കലാം മാവൂര്‍, മജീദ് അരിയല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.