സെക്രട്ടറി സ്ഥാനത്ത്​ നിന്ന്​ മാറി നിൽക്കാൻ സന്നദ്ധത അറിയിച്ച്​ കോടിയേരി

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്​ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്​ നിന്ന്​ മാറി നിൽക്കാൻ കേ ാടിയേരി ബാലകൃഷ്​ണൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്​. മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചുവെന ്നാണ്​ വാർത്തകൾ. എന്നാൽ, മുഖ്യമന്ത്രിയോ പാർട്ടി കേന്ദ്ര നേതൃത്വമോ ഇതിനോട്​ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്​ യോഗം നടക്കുന്നതിന്​ തൊട്ട്​ മുമ്പാണ്​ കോടിയേരി പിണറായിയെ കണ്ടത്​. തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്​ പിന്നാലെയുണ്ടായ രണ്ട്​ പ്രധാന വിവാദങ്ങൾ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട്​. വിവാദങ്ങളിലൊന്ന്​ ബിനോയ്​ കോടിയേരിയുമായി ബന്ധപ്പെട്ട പീഡനാരോപണമാണ്​. ഈയൊരു സാഹചര്യത്തിലാണ്​ താൻ മാറി നിൽക്കാമെന്ന്​ കോടിയേരി അറിയിച്ചത്​.

അതേസമയം, ബിനോയ്​ കോടിയേരിയുമായി ബന്ധപ്പെട്ട പ്രശ്​നത്തിന്​ പാർട്ടിയുമായി ബന്ധമില്ലെന്നാണ്​ സി.പി.എം നേതൃത്വത്തിൻെറ നിലപാട്​. മകൻ ആരോപണ വിധയേനായത്​ കൊണ്ട്​ പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും സി.പി.എം നേതൃത്വം വ്യക്​തമാക്കുന്നു. വൃന്ദകാരാട്ട്​ ഉൾപ്പടെയുള്ള സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ ഈ നിലപാടാണ്​ സ്വീകരിക്കുന്നത്​.

Tags:    
News Summary - kodiyeri balakrishnan-pinarayi meeting-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.