കീഴാറ്റ​ൂർ: സമരസമിതിയുമായി കേന്ദ്രത്തിന്‍റെ ചർച്ച ഫെഡറൽതത്വ ലംഘനം -കോടിയേരി

ന്യൂഡൽഹി: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ബി.ജെ.പി രാഷ്​ട്രീയം കളിക്കുകയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ്​ അടുത്തപ്പോള്‍ ​ബി.ജെ.പി കിളികളെ പിടിക്കാനുള്ള ശ്രമത്തിലാണ്. ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനവുമായാണ് ചര്‍ച്ചചെയ്യേണ്ടത്. സമരസമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ തത്വം ലംഘിക്കുന്ന രീതിയാണ്.

കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഭരണം നടത്തുന്നത്. അല്ലാതെ രാഷ്​ട്രപതി ഭരണമല്ല. കീ‍ഴാറ്റൂര്‍ പാതയുടെ അലൈന്‍മ​​െൻറ്​ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാറാണ്. പാതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ‍വിഷയങ്ങളുണ്ടെങ്കില്‍ സംസ്​ഥാന സര്‍ക്കാറുമായാണ് ചര്‍ച്ച ചെയ്യേണ്ടത്. സംസ്​ഥാനത്തെ അറിയിക്കാതെ സംസ്ഥാനത്തി‍​​െൻറ പ്രതിനിധികളാരുമില്ലാതെ ഈ വിഷയം സമരക്കാരുമായി ചര്‍ച്ചചെയ്തത് വോട്ട് മുന്നില്‍കണ്ടാണെന്നും കോടിയേരി ​പ്രതികരിച്ചു. 

Tags:    
News Summary - Kodiyeri Balakrishnan react to keezhattoor Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.