സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാൻ സി.പി.എം ഇടപെടില്ല -കോടിയേരി

തിരുവനന്തപുരം: ശബരിമലയിലെ സ്​ത്രീ​ പ്ര​േവശന വിഷയത്തിൽ കലക്കവെള്ളത്തിൽ മീൻപിടിച്ച്​ സങ്കുചിത രാഷ്​ട്രീയകളിയിൽ സംസ്ഥാനത്തെ കോൺഗ്രസ്​- ബി.ജെ.പി നേതൃത്വങ്ങൾ കൈകോർക്കുകയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. പൊളിച്ചുകളയേണ്ട അനാചാരങ്ങളിൽ ശേഷിക്കുന്നഒന്നാണ്​ ശബരിമലയിലെ സ്​ത്രീ പ്രവേശന വിലക്കെന്നും മുഖപത്രമായ ‘ദേശാഭിമാനി’യിലെ നിലപാട്​ പംക്തിയിൽ പ്രസിദ്ധീകരിച്ച ‘ശബരിമല: പുലരേണ്ടത്​ ശാന്തി’ എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു.

എൽ.ഡി.എഫ്​ സർക്കാറിന്​ എതിരായ രാഷ്​ട്രീയനീക്കത്തിനുള്ള വകയായി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചി​​​െൻറ വിധയെ മാറ്റാനാവുമോ എന്ന ലാക്ക്​ ചില കേന്ദ്രങ്ങൾക്കുണ്ട്​. ഭക്തജനങ്ങൾ എന്ന മറവിൽ ഒരു കൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള പുറപ്പാട്​ ആരംഭിച്ചിരിക്കുന്നു. ഇതിന്​ പിന്തുണയും നേതൃത്വവുമായി യു.ഡി.എഫിലെയും ബി.ജെ.പിയിലെയും ചില നേതാക്കളും വിഭാഗങ്ങളും കൈകോർത്ത​ു​. കമ്യൂണിസ്​റ്റുകാരെയും എൽ.ഡി.എഫ്​ സർക്കാറിനെയും ഒറ്റതിരിഞ്ഞ്​ ആക്രമിക്കുന്നതിൽ​ കേരളത്തിലെ ബി.ജെ.പി അധ്യക്ഷനും കെ.പി.സി.സി ഭാരവാഹികൾക്കും ഒരേ സ്വരമാണ്​. വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

എ.​െഎ.സി.സി നേതൃത്വവും സ്വാഗതം ചെയ്​തു. വിധി വന്നപ്പോൾ അതിനെ എതിർക്കാതിരുന്ന രമേശ്​ ചെന്നിത്തല ഇപ്പോൾ കളംമാറി ചവിട്ടുന്നു. വിധിയെ ആർ.എസ്​.എസ്​ ​േദശീയ നേതൃത്വം അനുകൂലിച്ചു. വിധി മ​േനാഹരമെന്നാണ്​ കേന്ദ്രമന്ത്രി മനേകാഗാന്ധി അഭിപ്രായപ്പെട്ടത്​. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പിന്തുണച്ചു. നിത്യപൂജക്ക്​ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ബി.ജെ.​പിയിലെ ​ഗ്രൂപ്​ അംഗത്തിൽ മേൽക്കൈ നേടാൻകൂടി ഉദ്ദേശിച്ചാവണം, വിധി നടപ്പാക്കാൻ മാർഗതടസ്സം സൃഷ്​ടിക്കുന്ന പ്രതിഷേധസമര പരിപാടികൾക്ക്​ ചൂട്ട്​ കത്തിക്കുകയാണ്​ സംസ്ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻപിള്ള. രാഷ്​ട്രീയനേതാവെന്നനിലയിൽ നിയമസാക്ഷരത ഇല്ലാത്തവരെപ്പോലെ ഇടപെടുകയും സംസാരിക്കുകയും ​െചയ്യുന്നു​.

12 വർഷം കേസ്​ നടന്നപ്പോൾ കേന്ദ്ര സർക്കാറിനെക്കൊണ്ട്​ നിലപാട്​ സ്വീകരിക്കാൻ സമ്മർദം ചെലുത്താമായിരുന്നു. ഇനിയും വേണമെങ്കിൽ പുനഃപരിശോധന ഹരജി നൽകാമെന്നും ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kodiyeri Balakrishnan on Sabarimala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.