ആക്​ടിവിസ്​റ്റുകൾക്കും ശബരിമലയിൽ പ്രവേശനം നൽകണം- കോടിയേരി

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശനത്തിൽ ബി.ജെ.പിയും കോൺഗ്രസും എന്തുകൊണ്ട്​ റിവ്യൂ ഹരജി നൽകുന്നില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. പുന:പരിശോധന ഹരജിയിലുടെ വിധി മറികടക്കാൻ കഴിയുമെങ്കിലും ബി.ജെ.പിയും കോൺഗ്രസും അതാണ്​ ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.

രഹ്​ന ഫാത്തിമയെ സന്നിധാനത്തെത്തിച്ചതിൽ പൊലീസി​​​​​െൻറ ഭാഗത്ത് വീഴ്ചയില്ല. പ്രതിഷേധത്തി​​​​​െൻറ ഭാഗമായി ആരും വരുന്നത് ശരിയല്ല. വിശ്വാസത്തി​​​​​െൻറ ഭാഗമായി ആര് വന്നാലും സംരക്ഷിക്കും. ആക്ടിവിസറ്റെന്ന് പറഞ്ഞ് മാറ്റി നിർത്താനാവില്ല. വിശ്വാസത്തോടെ വരുന്നത് ആക്ടിവിസ്റ്റ് ആയാലും പ്രവേശനം നൽകണമെന്നാണ്​ സി.പി.എം നിലപാടെന്നും കോടിയേരി വ്യക്​തമാക്കി.

​പൊലീസുകാരെ മതപരമായി ചേരിതിരിക്കുന്നു. പൊലീസിനെ നിഷ്​ക്രിയമാക്കാനുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ നടക്കുന്നത്​. ഇടത്​ സർക്കാർ ചോദിച്ച്​ വാങ്ങിയ വിധിയല്ല സുപ്രീംകോടതിയിൽ നിന്ന്​ ഉണ്ടായത്​. സുപ്രീംകോടതിയെ സമീപിച്ചത്​ ആർ.എസ്​.എസ്​ ആണെന്നും കോടിയേരി പറഞ്ഞു. പുന:പരിശോധന ഹരജി സംബന്ധിച്ച്​ തീരുമാനമെടുക്കേണ്ടത്​ ദേവസ്വം ബോർഡാണെന്നും കോടിയേരി ​കൂട്ടിച്ചേർത്തു.

ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റരുത്​. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിശ്വാസത്തിന്​ എതിരല്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന്​ ബാധ്യതയുണ്ട്​. വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും രാഷ്​ട്രീയം കളിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Tags:    
News Summary - Kodiyeri balakrishnan on sabarimala women entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.