തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതില്ലെങ്കിൽ അത് കേന്ദ്രസർക്കാർ പറയെട്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിധി നടപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പിന്നെന്തിനാണ് ബി.ജെ.പി സമരം നടത്തുന്നുതെന്നും കോടിയേരി ചോദിച്ചു.
വിധി നടപ്പാക്കിയില്ലെങ്കിൽ സുപ്രീംകോടതി സർക്കാറിനെയാവും വിമർശിക്കുക. ഇതറിയാവുന്നവരാണ് ശബരിമലയിൽ കലാപത്തിന് ശ്രമിക്കുന്നത്. കോടതി നിർദേശം നടപ്പാക്കണമെന്ന് സർക്കാറിന് വാശിയില്ലെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റുകളുൾപ്പടെ എല്ലാവർക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്ന നിലപാട് കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചിരുന്നു. കടകംപള്ളിയുടെ നിലപാട് തള്ളിയായിരുന്നു കോടിയേരിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.