തിരുവനന്തപുരം: കേരളം തീവ്രവാദ പ്രവർത്തന താവളമാക്കി ഇടതു രാഷ്ട്രീയം ദുർബലപ്പെടുത്താൻ നടക്കുന്ന അതിഗൂഢ രാഷ് ട്രീയ അജണ്ട വെളിപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തിന് തുടർഭരണം ലഭി ക്കരുതെന്ന ലക്ഷ്യത്തോടെ ജനങ്ങളെ തിരിക്കാനാണ് ശ്രമം. കോർപറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാർവദേശ ീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ ഇതിനു മാവോവാദികൾക്ക് ലഭിക്കുന്നു. തീവ്രമായ ഈ അടിയൊഴുക്കിെൻറ രാഷ്ട്രീയം തമസ്കരിച്ച് അട്ടപ്പാടി സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.
മാവോവാദികളെ വർഗശത്രുവായി വിലയിരുത്തുന്നില്ല. അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരും സംസ്ഥാനത്ത് താവളമുണ്ടാക്കാൻ ശ്രമിക്കുന്നവരുമായ മാവോവാദികൾ ‘തോക്കിൻകുഴലിലൂടെ വിപ്ലവം’ എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിെൻറ പ്രയോക്താക്കളാണ്. രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് നിയമപരമായ പരിശോധനയിലൂടെ സർക്കാർ തിരുത്തും. യു.എ.പി.എ മറവിൽ പാർട്ടിയെയും സർക്കാറിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാൻ കമ്യൂണിസ്റ്റ് വിരുദ്ധർ കൈകോർത്തിട്ടുണ്ട്. പാർട്ടി അംഗങ്ങളായ വിദ്യാർഥികളുടെ അറസ്റ്റ് രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്്. യു.എ.പി.എ കരിനിയമമെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയും പാർട്ടിയും രണ്ടു തട്ടിലെന്ന ചിത്രീകരണം അസംബന്ധമാണ്. നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ല.
മാവോവാദികൾെക്കതിരായ പൊലീസ് നടപടി രാഷ്ട്രീയ തീരുമാനമല്ല. സായുധ മാവോവാദികളെ പ്രോത്സാഹിപ്പിക്കലല്ല പൊലീസ് നയം. മാവോവാദികൾ യഥാർഥ വിപ്ലവകാരികെളന്ന കാഴ്ചപ്പാട് സി.പി.എമ്മിനില്ല. അരാജകവാദികളും യഥാർഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കുന്ന ശത്രുവിെൻറ കോടാലികളുമാണിവർ. എന്നാൽ, എതിരഭിപ്രായക്കാരെ വെടിവച്ചുവീഴ്ത്തി ആശയങ്ങൾ അടിച്ചമർത്താമെന്ന മൗഢ്യം പാർട്ടിക്കില്ല. കീഴടങ്ങാൻ വന്നവരെ വെടിെവച്ചിെട്ടന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ആയുധം താഴെവെക്കാൻ തയാറായാൽ സർക്കാർ ക്രിയാത്മകമായി പ്രതികരിക്കുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.