കാസർകോട്: മുസ്ലിം സ്ത്രീകളുടെ സംരക്ഷകരായി മുത്തലാഖ് നിരോധനവിഷയത്തിൽ കേന്ദ്രീകരിക്കുന്ന ബി.ജെ.പിക്ക് ദുഷ്ടലാക്കാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം കാസർകോട് ജില്ല സമ്മേളനത്തിെൻറ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖിന് സി.പി.എം എതിരാണ്. അത് പ്രാകൃതസമ്പ്രദായമാണ് എന്ന് സി.പി.എം നേരത്തേ പറഞ്ഞിരുന്നതാണ്. മുസ്ലിം സമുദായത്തിൽനിന്നുതന്നെ എതിർപ്പുയരണമെന്ന് ഇ.എം.എസ് ഉൾെപ്പടെയുള്ളവർ പറഞ്ഞിരുന്നു. ശരീഅത്ത് വിവാദകാലത്തും മുന്നിൽ നിന്ന് പോരാടിയത് സി.പി.എമ്മാണ്. ഇപ്പോൾ സുപ്രീംകോടതി തന്നെ മുത്തലാഖിനെതിരെ വിധി പ്രസ്താവിച്ചിരിക്കുകയാണ്. അതിെൻറ െവളിച്ചത്തിൽ നിയമം ചുെട്ടടുക്കുന്നതിനെയാണ് എതിർക്കുന്നത്. ഹിന്ദു-മുസ്ലിം വിഭാഗങ്ങളെ വർഗീയമായി രണ്ടു ചേരിയിലാക്കി രണ്ടുതരം പൗരന്മാെര സൃഷ്ടിക്കാനാണ് ഇൗ വിഷയം ബി.ജെ.പി ഉപയോഗിക്കുന്നത്. ഇതിനെയാണ് സി.പി.എം എതിർക്കുന്നത്.
സ്ത്രീസംരക്ഷണമാണ് ലക്ഷ്യമെങ്കിൽ തെരഞ്ഞെടുപ്പിൽ മൂന്നിെലാന്ന് സംവരണം ഏർപ്പെടുത്തുകയാണ് വേണ്ടത്. ബി.ജെ.പി ചുെട്ടടുത്ത മുത്തലാഖ് നിയമപ്രകാരം മുസ്ലിം സ്ത്രീ പരാതി നൽകിയാൽ പുരുഷൻ ജയിലിലാകും. ഇത്തരം കേസുകൾക്ക് സിവിൽ നിയമമുണ്ട്. ബി.ജെ.പി കൊണ്ടുവരുന്ന നിയമപ്രകാരം ഒരു കുറ്റത്തിന് രണ്ടു വിഭാഗങ്ങൾക്കായി രണ്ടുതരം നിയമമുണ്ടാകും. ഹിന്ദുസ്ത്രീ പരാതി നൽകിയാൽ സിവിൽ കേസും മുസ്ലിം സ്ത്രീ പരാതി നൽകിയാൽ ക്രിമിനൽ കേസുമാകും. മുസ്ലിം സ്ത്രീകളുടെ സംരക്ഷകരായി രംഗത്ത് വരുന്ന ബി.ജെ.പിക്ക് ഒളിയജണ്ടകളാണുള്ളതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.