കോൺഗ്രസുമായി സഖ്യം എന്ന ആശയത്തെ ഒരിക്കലും അംഗീകരിക്കില്ല -കോടിയേരി

കൊട്ടിയം: കോൺഗ്രസുമായി സഖ്യം എന്ന ആശയത്തെ ഒരിക്കലും സി.പി.എം അംഗീകരിക്കില്ലെന്ന്​ സംസ്​ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്​ണൻ. നയപരമായി യോജിക്കുന്ന കക്ഷികൾ ചേർന്നാകണം രാഷട്രീയ കൂട്ടുകെട്ട് ഉണ്ടാക്കേണ്ടത്​. 1969 മുതൽ 79 വരെ കോൺഗ്രസ് മുന്നണിയിൽ നിന്നതി​​െൻറ ഫലവും അനുഭവവും സി.പി.ഐക്കുണ്ട്​. അനുഭവത്തിൽ നിന്നും പാഠം പഠിച്ചിട്ടുവേണം പുതിയ രാഷ്​ട്രീയ പുനരേകീകരണത്തെക്കുറിച്ച്  ചർച്ച നടത്തേണ്ടത്. നോമിനേറ്റഡ്  ഭാരവാഹികളാണ് ബി.ജെ.പിയിലും കോൺഗ്രസിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി. എം കൊട്ടിയം ഏരിയാ സമ്മേളനത്തി​​െൻറ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Tags:    
News Summary - Kodiyeri React to Congress-Left Align -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.