കോടിയേരി ആർ.എസ്​.എസിനോട്​ പരസ്യമായി മാപ്പു പറയണം - ശ്രീധരൻ പിള്ള

കോഴിക്കോട്​: മനഃസാക്ഷിയുണ്ടെങ്കിൽ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ആർ.എസ്​.എസിനോട്​ പരസ്യമായി മാപ്പു പറയണമെന്ന്​ ബി.​െജ.പി സംസ്​ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻ പിള്ള. ബി.ജെ.പിക്കും ആർ.എസ്​.എസിനുമെതിരെ നുണ പ്രചാരണം നടത്തുകയാണ്​ ഇടതുപക്ഷം. യു.എ.ഇ നൽകാമെന്ന്​ പറഞ്ഞ 720 കോടി കേന്ദ്രം നിഷേധിച്ചുവെന്ന്​ ഇടതുപക്ഷം പ്രചരിപ്പിക്കുന്നു.  കേരളത്തിന്​ 720 കോടി സാമ്പത്തിക സഹായം നൽകാമെന്ന്​ യു.എ.ഇ എവിടെയും പറഞ്ഞിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

കേരളം മുങ്ങു​േമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്ന്​ പറഞ്ഞ്​ ഇടതു പക്ഷ യുവജന സംഘടനകൾ ഡൽഹിയിൽ റാലി നടത്തിയിരുന്നു. പ്രധാനമന്ത്രി ഉറങ്ങുകയാണെന്ന്​ പറയുന്നത്​ ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്​. 600 കോടി നൽകിയത്​ അടിയന്തര സഹായമായിട്ടാണ്​. 15000 കോടിയുടെ സഹായങ്ങളാണ്​ കേന്ദ്രം കേരളത്തിന്​ നൽകിയത്​. കേരളം ആവശ്യപ്പെട്ടതും അതിനപ്പുറവും കേന്ദ്രം നൽകിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

സി.പി.എമ്മും കേരളത്തിലെ മന്ത്രിസഭയും മോദിക്കെതിരെ നടത്തിയ പ്രചരണത്തിൽ മാപ്പു പറയണം. സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി മനഃസാക്ഷിയു​െണ്ടങ്കിൽ ആർ.എസ്​.എസിനോട്​ പരസ്യമായി മാപ്പു പറയണം.  1000 വീടുവെച്ചു കൊടുക്കുമെന്ന്​ സർവ കക്ഷിയോഗത്തിൽ പറഞ്ഞതല്ലാതെ എന്ത്​ പ്രവർത്തനമാണ്​ കോൺഗ്രസ് ​ചെയ്​തതെന്നും ശ്രീധരൻ പിള്ള ചോദിച്ചു. 
 

Tags:    
News Summary - Kodiyeri Should Apologize to RSS - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.