തിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുെകട്ട് ഉണ്ടാകുമെന്ന് വി.എസ്. അച്യുതാനന്ദൻ. ഇ.എം.എസ് ദിനാചരണത്തിെൻറ ഭാഗമായി നിയമസഭക്ക് മുന്നിലെ ഇ.എം.എസ് പ്രതിമക്ക് മുന്നിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാർട്ടിയുമായും കോൺഗ്രസുകാർ കൂട്ട് കൂടും. കോൺഗ്രസിെൻറ പ്രതാപകാലം തകർെന്നന്നും വി.എസ് കുറ്റെപ്പടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സി.പി.എം പാളയം ഏരിയ സെക്രട്ടറി സി. പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണൻ നായർ, എം. വിജയകുമാർ, പിരപ്പൻകോട് മുരളി, എസ്. രാജേന്ദ്രൻ, വി. ശിവൻകുട്ടി, എ. സമ്പത്ത് എം.പി, ഐ.ബി. സതീഷ് എം.എൽ.എ എന്നിവരും ഇ.എം.എസിെൻറ കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.