മൂവരും പിടിയിലായത് ഹോട്ടലിൽ ഭക്ഷണം കഴിക്കവെ; ചോദ്യം ചെയ്യൽ തുടരുന്നു

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ പത്മകുമാർ (52), ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശിയിലെ പുളിയറൈയിൽനിന്ന് ഇവരെ പിടികൂടി അടൂർ പൊലീസ് ക്യാമ്പിൽ വൈകുന്നേരം അഞ്ചോടെ എത്തിച്ചു.

പിടിയിലായവരെ പൊലീസ് ക്യാമ്പിലേക്ക് എത്തിക്കുന്നു

ഇപ്പോൾ മൂവരെയും ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി.

സംഭവം നടന്ന് അഞ്ചാം ദിവസമാണ് മൂന്നു പേർ കസ്റ്റഡിയിലായിരിക്കുന്നത്. പുളിയറൈയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസ്സുകാരിയുടെ വീട്. ഇവരുടെ വീടിന് മുന്നിൽ സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പത്മകുമാറിന്‍റെ വീട്ടിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ കാർ

തിങ്കളാഴ്ച വൈകീട്ടാണ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന്​ പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ കാറിലേക്ക്​ വലിച്ചുകയറ്റുകയായിരുന്നു. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി വീടുകളും വാഹനങ്ങളുമടക്കം പൊലീസ്​ പരിശോധിച്ചു. പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വന്നു. എന്നാൽ, 20ാം മണിക്കൂറില്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് അക്രമികൾ കടന്നുകളയുകയായിരുന്നു.

മൂന്ന് പേരുടെ രേഖാചിത്രങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്‍റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രാമം മൈതാനിയിൽ ഉപേക്ഷിച്ച സ്ത്രീയുടെയുമാണ് രേഖാചിത്രം. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞത്.

യു​നൈ​റ്റ​ഡ്​ ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല നേ​താ​വാണ് കു​ട്ടി​യു​ടെ പി​താ​വ്. ഇയാളിൽ നിന്ന് ര​ണ്ടു​ത​വ​ണ​യാ​യി മ​ണി​ക്കൂ​റു​ക​ളോളം മൊഴിയെടുത്തിരുന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലേ​ക്ക​ട​ക്കം അ​ന്വേ​ഷ​ണം നീ​ളു​ന്നു​ണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി ഫ്ലാറ്റിൽനിന്ന് ഇദ്ദേഹത്തിന്‍റെ ഒരു ഫോൺകസ്റ്റഡിയിലെടുത്തിരുന്നു.

Tags:    
News Summary - Kollam Child Kidnap: three accused caught while eating at the hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.