കൊല്ലത്തെ ദലിത് വിദ്യാർഥിയുടെ മരണം: പട്ടികജാതി കമീഷൻ കേസെടുത്തു

കൊല്ലം: ദലിത് വിദ്യാർഥിയെ വാഴത്തണ്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന പട്ടികജാതി കമീഷൻ കേസെടുത്തു. പട്ടികജാതി-പട്ടിക വർഗ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പൊലീസിന് കമീഷൻ നിർദേശം നൽകി. 

ഡിസംബര്‍ 19നാണ് കൊല്ലം ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബുവിനെ (14) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണങ്ങിയ വാഴത്തണ്ടില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിദ്യാർഥിയുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

തൂങ്ങി മരണമാണെന്ന് ചൂണ്ടിക്കാട്ടി ഫോറന്‍സിക് സംഘത്തിന്‍റെ റിപ്പോര്‍ട്ടില്ലാതെയാണ് കേസ് അവസാനിപ്പിച്ചത്. അതേസമയം, മരണം അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതരവീഴ്ച വരുത്തിയതായും ആരോപണമുണ്ട്. 

Tags:    
News Summary - Kollam Dalit Student Death Case SC/ST Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.