കൊല്ലം: കൊല്ലം-എറണാകുളം 06443/44 മെമു സർവിസിന്റെ കോച്ചുകളുടെ എണ്ണം 12ൽനിന്ന് എട്ടായി കുറച്ചത് ട്രെയിൻ യാത്രക്കാർക്ക് ദുരിതമായി. വൻ തിരക്കാണ് ഇതുമൂലം. തിരക്കിൽ യാത്രക്കാർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയാത്ത സാഹചര്യമാണ്. വൈകീട്ട് 6.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമുവിലാണ് ഏറെ തിരക്ക്. രാവിലെ തിരിച്ച് കൊല്ലത്തുനിന്ന് എറണാകുളത്തിനുള്ള മെമുവിലും തിരുവല്ല കഴിഞ്ഞാൽ വലിയ തിരക്കാണ്.
യാത്രക്കാരുടെ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നാല് കോച്ചുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പ്രശ്നം വിശദമായി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മറുപടി ലഭിച്ചെന്ന് എം.പി പറഞ്ഞു.
ജനങ്ങളുടെ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ ആവശ്യം അടിയന്തിര പരിഗണനയിൽ എടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.