കൊല്ലം: പത്തനാപുരത്ത് ദലിത് സാമൂഹിക പ്രവർത്തകനെ മകളെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി റിമാൻഡ് ചെയ്ത േകസ് വ്യാജമെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പിതാവിനെതിരെ പത്താനാപുരം പൊലീസ് ഭീഷണിപ്പെടുത്തി പറഞ്ഞു പഠിപ്പിച്ച പ്രകാരമാണ് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയത്. കുടുംബ വഴക്ക് തീർക്കാൻ മാതാവിനോടൊപ്പം പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയതാണെന്നും എന്നാൽ, പൊലീസ് പിതാവിനോടുള്ള മുൻ വിരോധത്തിെൻറ പേരിൽ ഞങ്ങളെ കുടുക്കുകയായിരുെന്നന്നും പെൺകുട്ടി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സെപ്റ്റംബർ 29ന് പെൺകുട്ടിയുടെ പിതാവും മാതാവും തമ്മിൽ വഴക്ക് നടന്നിരുന്നു. തുടർന്ന് പെൺകുട്ടിയെയും കൂട്ടി മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. പരാതി എഴുതി നൽകിയപ്പോൾ മാതാവിെൻറ മൊഴി എടുക്കുന്നതിന് പകരം പെൺകുട്ടിയെ സ്റ്റേഷനകത്തേക്ക് വിളിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ രാത്രി 11ന് കുന്നിക്കോട് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെവെച്ച് രാത്രിതന്നെമൊഴിയെടുക്കുേമ്പാൾ പറയാനുള്ളത് പൊലീസുകാർ പറഞ്ഞു പഠിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞു.
29ന് രാത്രിയിൽ കുന്നിക്കോട് സ്റ്റേഷനിൽ എത്തിച്ചെങ്കിലും 30ന് രാവിലെയാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. 29ന് രാത്രിതന്നെ പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും നേരം പുലരുവോളം ലോക്കപ്പിൽ മർദിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. 30ന് രാവിലെ മൊഴിയെടുത്ത ശേഷം പുനലൂർ താലൂക്കാശുപത്രിയിൽ കൊണ്ടുപോകാതെ കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയത്. ഇൗ സമയമത്രയും പെൺകുട്ടിയെ കാണാൻ മാതാവിനെയോ ബന്ധുക്കളെയോ അനുവദിച്ചില്ല. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ പെൺകുട്ടിയെ കൊണ്ടുപോയപ്പോഴും ബന്ധുക്കളെ അടുപ്പിച്ചില്ല. വനിത പൊലീസ് ഒപ്പംതന്നെയുണ്ടായിരുന്നു. മൊഴി മാറ്റി പറഞ്ഞാൽ അടിച്ചു മുഖം പൊളിക്കുമെന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തിയെന്നും മജിസ്ട്രേറ്റിന് മുന്നിൽ പേടിച്ചാണ് ഇരുന്നതെന്നും പെൺകുട്ടി പറഞ്ഞു. പത്തനാപുരം സി.െഎ ചെയർമാനായ എസ്.സി.എസ്.ടി മോണിറ്ററിങ് കമ്മിറ്റിയിൽ പെൺകുട്ടിയുടെ പിതാവ് ദലിത് വിഷയങ്ങളിൽ പൊലീസ് നീതിനിഷേധത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
അടുത്തിടെ ഒരു കേസുമായി ബന്ധപ്പെട്ട് എസ്.െഎയുടെ പ്രവർത്തനങ്ങളെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിെൻറ പക തീർക്കാനാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സ്കൂൾ വിദ്യർഥിയായ പെൺകുട്ടിയുടെ വിദ്യാഭ്യാസം തകർന്ന അവസ്ഥയിലാണെന്നും കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും അഖില കേരള സിദ്ധനർ സർവിസ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. പത്തനാപുരം എസ്. െഎക്കെതിരെ ഉന്നതതല അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുന്നതിനായി ശക്തമായ സമരപരിപാടി നടത്തുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.