?????? ????????? ??????? ?????????????? ??????????? ?????????? ??????? ??????????? ??????????????? ???????????????????

അഞ്ജു ക്ലാസിലെ മിടുക്കിയെന്ന്​ അധ്യാപകൻ

കാഞ്ഞിരപ്പള്ളി: അഞ്​ജു ഷാജിക്ക് കോപ്പിയടിക്കേണ്ട യാതൊരു സാഹചര്യവുമി​െല്ലന്ന്​ അഞ്​ജുവി​​​െൻറ അധ്യാപകനും കാഞ്ഞിരപ്പള്ളി സ​​െൻറ്​ ആൻറണീസ് കോളജ് പ്രിന്‍സിപ്പലുമായ എ.ആര്‍. മധുസൂദനന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നാം വര്‍ഷ ബിരുദ ബാച്ചില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാളാണ് അഞ്ജു. ഒന്നാം വര്‍ഷ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഒന്നാംക്ലാസോടെ പാസായിരുന്നു.

അഞ്ജു കോപ്പിയടി​െച്ചന്ന ചേര്‍പ്പുങ്കല്‍ കോളജ് അധികൃതരുടെ പ്രചാരണം വിശ്വസിക്കാനാവില്ല. അതേ പരീക്ഷ സ​​െൻററില്‍ സ​​െൻറ്​ ആൻറണീസ് കോളജിലെ 68 വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. കോപ്പിയടിച്ചെന്ന പേരില്‍ കുട്ടിയെ പറഞ്ഞയച്ച വിവരം തങ്ങളെയോ രക്ഷകര്‍ത്താക്കളെയോ അറിയിക്കാത്തതിൽ ദുരൂഹതയുണ്ട്. അതേ സ​​െൻററില്‍ പരീക്ഷയെഴുതുന്ന കുട്ടികളോട് പോലും വിവരം പറഞ്ഞയക്കാനോ വീട്ടിലേക്ക് വിളിച്ചു പറയാനോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിത കമീഷൻ സ്വമേധയാ കേസെടുത്തു 
കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട്​ പൊടിമറ്റം പൂവത്തേട്ട്​ അഞ്​ജു ഷാജിയുടെ മരണത്തിൽ സംസ്​ഥാന വനിത കമീഷൻ സ്വമേധയാ കേസെടുത്തു. നിജസ്ഥിതി സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയോട്​ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന്​ വനിത കമീഷൻ അംഗം ഇ.എം. രാധ അറിയിച്ചു. സംഭവത്തിൽ യുവജന കമീഷനും കേ​സെടുത്തു.

എ​​​െൻറ കൊച്ച്​ കോപ്പിയടിക്കില്ല, അവളെ മാനസികമായി പീഡിപ്പിച്ചു –പിതാവ്​
കോട്ടയം: എ​​​െൻറ കൊച്ച് കോപ്പിയടിക്കില്ലെന്നും അവളെ​ പ്രിൻസിപ്പൽ അടക്കമുള്ളവർ  മാനസികമായി പീഡിപ്പിച്ചതാണെന്നും ചേർപ്പുങ്കലിൽ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി അഞ്​ജുവി​​​െൻറ പിതാവ് ഷാജി.  കോപ്പിയടിക്കില്ല സാറേ, അവൾ പഠിക്കുന്ന കോളജില്‍ ചോദിച്ചുനോക്ക്. നല്ല മാര്‍ക്കോടെയാ എല്ലാ പരീക്ഷയും പാസായത്. ആ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാർഥിനികളിൽ ഒരാളാണ്​. ഒരിക്കലും അവൾ കോപ്പിയടിക്കില്ല. കോപ്പിയടിച്ചെങ്കില്‍ കോപ്പിയടിച്ച പേപ്പര്‍ കാണിക്കാന്‍ പറഞ്ഞു. അതുപോലും കാണിച്ചില്ല.

ഹാൾ ടിക്കറ്റിൽ എഴുതിയെന്നാണ്​ പറയുന്നത്​. അത്​ ആരെങ്കിലും വിശ്വസിക്കുമോ. പൊലീസുകാരും ഞങ്ങളെ പിന്തുണച്ചില്ല -മണിക്കൂറുകൾ നീണ്ട തിര​ച്ചിലിനൊടുവിൽ അഞ്​ജുവി​​​െൻറ മൃതദേഹം കോളജിന്​ മൂന്നുകിലോമീറ്റർ അകലെ ചെക്ക്​ഡാമിന്​ സമീപത്തുനിന്നും ഫയർ ഫോഴ്​സ്​ സംഘം തിങ്കളാഴ്ച കണ്ടെത്തിയ ശേഷവും വേർപാട്​  വിശ്വസിക്കാനാവാത്ത അവസ്​ഥയിൽ ഷാജി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.​കാണാതായിട്ട് മൂന്നുദിവസമായില്ലേ. എന്നിട്ടും കോളജിലെ സി.സി ടി.വി പോലും പൊലീസ് നോക്കിയില്ല. ഞങ്ങള് പോയാ നോക്കിയത്. പരീക്ഷക്കിടെ അച്ചൻ(പ്രിൻസിപ്പൽ) പേപ്പര്‍ വലിച്ച് മേടിക്കുന്നത് സി.സി ടി.വിയിലുണ്ട്.

മുക്കാല്‍ മണിക്കൂർ കൊച്ച് അങ്ങനെയിരിക്കുന്നത് കാണാം. അധ്യാപകൻ പോലും അവളോട്​ മിണ്ടിയില്ല. കുട്ടിയെ ഒന്ന് കണ്ടുകിട്ടാന്‍ വേണ്ടിയായിരുന്നു ഈ നിമിഷം വരെ തിരച്ചില്‍. കോളജിനും  പ്രിന്‍സിപ്പലിനുമെതിരെ പരാതി നല്‍കും. കൂലിവേലക്കാരനാ ഞാന്‍. പണക്കാരനല്ല. ഒരു ക്ലാസിലും തോല്‍ക്കാതെ പഠിച്ച അവളായിരുന്നു ഞങ്ങൾക്ക് ആശ്രയമാവേണ്ടത്​  - അലമുറയിട്ട്​​ ആ പിതാവ്​ പറഞ്ഞു. അഞ്​ജുവിനൊപ്പം പരീക്ഷ എഴുതാൻ ഇവിടെയെത്തിയവർക്കും വേർപാട്​ താങ്ങാൻ കഴിയുമായിരുന്നില്ല. പ്രിൻസിപ്പൽ വന്ന്​ ഉച്ചത്തിൽ സംസാരിച്ചെന്നും എഴുതിയിരുന്ന പേപ്പർ പിടിച്ചെടുത്ത്​ പുറത്തുപോകാൻ ആവശ്യപ്പെ​ട്ടെന്നും കാഞ്ഞിരപ്പള്ളി സ​​െൻറ്​ ആൻറണീസ്​ പാരലൽ കോളജിലെ വിദ്യാർഥികളായ അനന്തുവും വിഷ്​ണുവും പറഞ്ഞു.

പ്രിൻസിപ്പലി​​​െൻറ സമീപനം അവളെ വല്ലാതെ വേദനിപ്പിച്ചു. മുക്കാൽ മണിക്കൂർ അവിടെ ഇരുന്നിട്ടും പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടീച്ചറും ഒന്നും സംസാരിച്ചില്ല. സങ്കട​​െപ്പട്ട്​ അവൾ ഇറങ്ങിയപ്പോഴും എങ്ങോട്ടുപോകുന്നുവെന്ന്​ പോലും ചോദിച്ചില്ല -നിറകണ്ണുകളോടെ വിഷ്​ണുവും  അനന്തുവും പറഞ്ഞു. മാതാവും അടുത്ത ബന്ധുക്കളും അഞ്ജുവി​​​െൻറ മണർകാടുള്ള  സഹോദരിയുടെ വസതിയിലായിരുന്നു.

ആരോപണങ്ങൾ നി​ഷേധിച്ച്​ കോളജ്​ അധികൃതർ
കോട്ടയം: കോ​ട്ട​യം: അ​ഞ്​​ജു​വി​​​െൻറ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച്​ ​ചേ​ർ​പ്പു​ങ്ക​ൽ ബി.​വി.​എം ഹോ​ളി​ക്രോ​സ്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ. വി​ദ്യാ​ർ​ഥി​നി പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ഹാ​ൾ ടി​ക്ക​റ്റും പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ലു​ള്ള അ​ധ്യാ​പ​ക​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പ്രി​ൻ​സി​പ്പ​ൽ ഇ​ത്​ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​​​െൻറ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തു​വി​ട്ടു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ്രൈ​വ​റ്റ് കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജു ഷാ​ജി പ​രീ​ക്ഷ​യെ​ഴു​താ​ൻ മാ​ത്ര​മാ​ണ്​ ഇ​വി​ടെ എ​ത്തി​യ​തെ​ന്നും കു​ട്ടി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.  ശ​നി​യാ​ഴ്​​ച ഒ​ന്ന​ര​ക്ക്​ പ​രീ​ക്ഷ ഹാ​ളി​ൽ എ​ത്തി​യ അ​ഞ്ജു​വി​​​െൻറ ഹാ​ൾ​ടി​ക്ക​റ്റ് അ​ധ്യാ​പ​ക​ൻ പ​രി​ശോ​ധി​ച്ചു. അ​തി​​​െൻറ മ​റു​ഭാ​ഗ​ത്ത്​ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾ പെ​ൻ​സി​ൽ​കൊ​ണ്ട് എ​ഴു​തി​യി​രു​ന്നു. ഇ​ത്​ ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ പ​ക​ർ​ത്തി​യെ​ന്ന്​ ബോ​ധ്യ​മാ​യ​തോ​ടെ അ​ധ്യാ​പ​ക​ൻ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ തി​രി​കെ​വാ​ങ്ങി. ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം പ്രി​ൻ​സി​പ്പ​ലി​നെ കാ​ണാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ടെ പ​തി​വ് പ​രി​ശോ​ധ​ന​ക്ക്​ ക്ലാ​സി​ലെ​ത്തി​യ പ്രി​ൻ​സി​പ്പ​ലി​നോ​ട്​ അ​ധ്യാ​പ​ക​ൻ വി​വ​രം പ​റ​ഞ്ഞു. പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ ത​ന്നെ വ​ന്നു​കാ​ണാ​നും നി​ർ​ദേ​ശി​ച്ചു. 

ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം ക്ലാ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ അ​ഞ്ജു പ്രി​ൻ​സി​പ്പ​ലി​നെ കാ​ണാ​തെ നേ​രെ ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​ലേ​ക്ക് പോ​യെ​ന്നും പി​ന്നീ​ടു​ണ്ടാ​യ കാ​ര്യ​ങ്ങ​ൾ പൊ​ലീ​സി​ൽ നി​ന്നാ​ണ്​ അ​റി​യു​ന്ന​തെ​ന്നും കോ​ള​ജ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടി​ല്ല. കോ​ള​ജി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും ഒ​പ്പ​മി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യും ഇ​തി​ന്​ തെ​ളി​വാ​ണെ​ന്നും ആ​ത്മ​ഹ​ത്യ​യി​ൽ കോ​ള​ജി​ന്​​ ഒ​രു​പ​ങ്കു​മി​െ​ല്ല​ന്നും വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ല​ജു കെ. ​ജോ​യി​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കാഞ്ഞിരപ്പള്ളി  പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കുട്ടി ചേർപ്പുങ്കൽ പാലത്തിൽനിന്ന്​ മീനച്ചിലാറ്റിലേക്ക്​ ചാടുകയായിരു​െന്നന്നും രണ്ടുദിവസം തിരച്ചിൽ നടത്തിയെന്നും പൊലീസ്​ അറിയിച്ചു. പൊലീസ്​ സഹായിച്ചില്ലെന്ന്​ പിതാവ്​ ഷാജി ​ആരോപിച്ചിരുന്നു.

Tags:    
News Summary - Anju Joshi Death Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.