കോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ കോന്നി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. രാജേഷിനെ സ്ഥലം മാറ്റി. ആലുവ ഈസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റം. വ്യാഴാഴ്ച ഉത്തരവിറങ്ങി.
കേസിൽ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് രാജേഷ് ആയിരുന്നു. തട്ടിപ്പിെൻറ വ്യാപ്തി കൂടിയതോടെ ഡി.ജി.പി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പോപുലർ ഫിനാൻസ് ആസ്ഥാന മന്ദിരം വകയാറിലായതിനാൽ കോന്നി സി.ഐ ആയിരുന്നു ആദ്യം മുതൽ അന്വേഷണം. ഡൽഹിയിൽ പിടിയിലായ ഡോ. റിയ, റേബ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയതും പോപുലർ ഉടമ റോയി ഡാനിയേലിനെ ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എത്തിച്ച് വസ്തുവകകൾ കണ്ടെടുത്ത് ആഡംബര വാഹനങ്ങൾ ഉൾപ്പെടെ കോന്നിയിൽ എത്തിച്ചതും രാജേഷാണ്.
സി.ബി.ഐക്ക് വിട്ട കേസിെൻറ ഫയലുകൾ കൈമാറുന്നതിനുമുമ്പാണ് സ്ഥലംമാറ്റം. ഇത് തുടർ അന്വേഷണത്തെ ബാധിക്കുമെന്നും കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്.
കേസിലെ പ്രധാന പ്രതി റോയിയുടെ മാതാവ് മേരിക്കുട്ടി ഡാനിയേലിനെ ഇൻറർപോൾ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കാനിരിക്കേയാണ് സ്ഥലംമാറ്റം. പൊലീസ് തലപ്പത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്ന ആരോപണം നിലനിൽക്കേയാണ് മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.