ഇടുക്കി: ഇടുക്കിക്ക് സുരക്ഷ ഒരുക്കി അരിക്കൊമ്പനെ കാട് കയറ്റിയ ശേഷം കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലിനോട് യാത്ര പറഞ്ഞു. വിക്രമൻ, സൂര്യൻ, സുരേന്ദ്രൻ, കുഞ്ചു എന്നീ നാല് കുങ്കി ആനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ആദ്യം സുരേന്ദ്രനെയും കുഞ്ചുവിനെയും വയനാട് എത്തിച്ച ശേഷം പിന്നീട് വിക്രമനെയും സൂര്യനേയും കൂട്ടാനായി വാഹനം തിരിച്ചെത്തും.
അരിക്കൊമ്പൻ ദൗത്യം വിജയമായതോടെ അരി പായസം വെച്ചും കുങ്കി ആനകൾക്ക് മധുരം നൽകിയുമായിരുന്നു ചിന്നക്കനാൽ ആഘോഷമാക്കിയത്. ഏറെ കാലമായുള്ള അരിക്കൊമ്പൻ എന്ന പേടി സ്വപ്നത്തെ നാടുക്കടത്തിയ കുങ്കി ആനകൾക്ക് വേണ്ടുവോളം ശർക്കരയും പഴവും നൽകിയാണ് നാട്ടുകാർ യാത്രയാക്കിയത്.
അരിക്കൊമ്പനെ നേരിടാൻ മുൻപിൽ നിന്ന പാപ്പാന്മാരും നാട്ടുകാരുടെ ആദരം ഏറ്റുവാങ്ങി. കൂടാതെ, ദൗത്യം വിജയകരമായി പൂർത്തികരിച്ച വനം വകുപ്പിനും നാട്ടുക്കാർ നന്ദി അറിയിച്ചു. വന മേഖലയിൽ തീറ്റ ഇല്ലാത്തതാണ് ആനകൾ കാടിറങ്ങുന്നതിന് കാരണമെന്നും മൊട്ടകുന്നുകൾ, പുൽമേടുകളായി സംരക്ഷിച്ചാൽ പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.