കോന്നി: കോന്നി സുരേന്ദ്രനെന്ന ആനയെ കോന്നിയിൽ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സുരേന്ദ്രനെ കോന്നിയിൽനിന്ന് കൊണ്ടുപോകുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട് അന്നത്തെ എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് പ്രതിചേർക്കപ്പെട്ട കേസിൽ ജാമ്യമെടുക്കാൻ പത്തനംതിട്ടയിൽ എത്തിയപ്പോൾ ആനയെ കോന്നിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഈ വിഷയത്തിൽ നിലവിലെ എം.എൽ.എ കെ.യു. ജനീഷ് കുമാറും ഇടപെട്ടു.
ഇതോടെ കോന്നി സുരേന്ദ്രൻ വീണ്ടും സംസാര വിഷയമായിരിക്കുകയാണ്. കോന്നി സുരേന്ദ്രനെ ആനത്താവളത്തിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ജനീഷ് കുമാർ വ്യക്തമാക്കി. 2018 ജൂൺ പതിനാലിനാണ് കോന്നിക്കാർക്ക് ഏറ്റവും പ്രിയങ്കരനായ തലയെടുപ്പുള്ള കൊമ്പൻ കോന്നി സുരേന്ദ്രനെ കുംകി പരിശീലനത്തിനായി മുതുമല ചെപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.
കൊണ്ടുപോകുന്നത് തടയുന്നതിനായി കോന്നിയിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടായി. അടൂർ പ്രകാശിെൻറ നേതൃത്വത്തിൽ ആനയെ കൊണ്ടുപോകുന്നത് തടയുകയായിരുന്നു. ആദ്യ ദിനത്തിൽ കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് മന്ത്രി കെ. രാജു ഇടപെട്ട് പരിശീലനം പൂർത്തിയാക്കി സുരേന്ദ്രനെ കോന്നിയിൽ എത്തിക്കാമെന്ന ഉറപ്പിെൻറ അടിസ്ഥാനത്തിൽ പകരം മണിയൻ എന്ന താപ്പാനയെ എത്തിച്ചശേഷമാണ് സുരേന്ദ്രനെ കൊണ്ടുപോകാൻ സാധിച്ചത്. എന്നാൽ, വർഷം മൂന്ന് കഴിഞ്ഞിട്ടും കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കാൻ നടപടിയായില്ല. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെയാണ് കോന്നി സുരേന്ദ്രൻ വീണ്ടും ചർച്ചയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.