ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം തസ്തികയിൽ നിയമിച്ച ആര്യനാട് സ്വദേശി ബാലു ദേവസ്വത്തിന് നൽകിയ അപേക്ഷയിൽ വിശദീകരണം ആവശ്യപ്പെടാൻ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം.
കഴകം ജോലിയിൽനിന്നും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ബാലു ദേവസ്വത്തിന് കത്ത് നൽകിയിരുന്നു. ഇങ്ങനെ കത്ത് നൽകാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടാനാണ് ചെയർമാൻ അഡ്വ. സി.കെ. ഗോപിയുടെ അധ്യക്ഷതയിൽ നടന്ന കമ്മിറ്റി യോഗം തീരുമാനിച്ചത്.
തന്ത്രിമാരുടെ സമ്മർദത്തെ തുടർന്ന് ദേവസ്വം അധികൃതർ ബാലുവിനെ കഴകം ജോലിയിൽ നിന്ന് ഓഫിസ് ജോലിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും സർക്കാറിൽനിന്നും ഇടതുപക്ഷ കേന്ദ്രങ്ങളിൽനിന്നും കടുത്ത വിമർശനം ഉയർന്നതോടെ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്ന ബാലുവിനെ കഴകം ജോലിയിൽ തിരികെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം അധികൃതർ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയിലാണ് ജോലിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലു ദേവസ്വത്തിന് കത്ത് നൽകിയത്. അതിനിടെ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബാലു 15 ദിവസത്തേക്ക് വീണ്ടും അവധി എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.