തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍ ആറ് കേസുകള്‍ രജിസ്റ്റർ ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കേസന്വേഷണത്തിലും തുടര്‍നടപടികളിലും ഇത് ഗുണംചെയ്യുമെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് വെവ്വേെറ കേസുകള്‍ രജിസ്റ്റർ ചെയ്യാന്‍ തീരുമാനിച്ചത്. വേണ്ടിവന്നാല്‍ നിലവിലുള്ള അന്വേഷണസംഘം ഇനിയും വിപുലീകരിക്കുമെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു.
കേസില്‍ വിദഗ്ധസഹായത്തിന് ഒാള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്സസിെൻറ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ. തിരത് ദാസ് ഡോഗ്രയുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. അദ്ദേഹം ഉൾപ്പെടെയുള്ളവരുമായി അഭിപ്രായം തേടിയ ശേഷമാകും മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധന നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
പരമാവധി പരിശോധനകള്‍ ഇന്ത്യയില്‍ നടത്താന്‍ തന്നെയാകും ശ്രമിക്കുക. രാജ്യത്ത് പരിശോധന സാധ്യമാകാത്ത അവസ്ഥയുണ്ടായാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്ത് അയക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.