ന്യൂഡൽഹി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളിക്ക് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി സ്റ്റേ െചയ്തു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും നിർദേശിച്ചു. സംസ്ഥാന സർക്കാറിന്‍റെ ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി നോട്ടീസ് അയച്ചു.
അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈകോടതി ജോളിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേസിലെ പ്രധാന സാക്ഷികളെല്ലാം ജോളിയുടെ ബന്ധുക്കളാണ്. അതിനാൽ സാക്ഷികളെ ഒന്നാം പ്രതി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ജോളിയുടെ ആദ്യഭർത്താവ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസ്, റോയിയുടെ മാതാവ് അന്നമ്മ തോമസ്, പിതാവ് ടോം തോമസ്, ബന്ധു മാത്യു, ഷാജുവിന്‍റെ മകൻ ആൽഫൈൻ, ആദ്യഭാര്യ സിലി എന്നിവരാണ് കൂടത്തായിയിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരൻ പൊലീസിന് നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ആറ് മരണങ്ങളും കൊലപാതകമാണെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.