കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോേജായുടെ പരാതി ലഭിച്ചതു മുതൽ സ്പെഷൽ ബ്രാഞ്ചിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥർ നടത്തിയത് പഴുതടച്ച അന്വേഷണം. പരാതിയിൽ കഴമ്പുണ്ടോയെന്ന് ആദ്യമന്വേഷിച്ചത് സ്പെഷൽ ബ്രാഞ്ചാണ്. സ്പെഷൽ ബ്രാഞ്ച് സബ്ഇൻസ്പെക്ടർ ജീവൻ ജോർജിെൻറ അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങളാണ് ദുരൂഹ മരണങ്ങളിലെ ചുരുളഴിക്കാൻ വഴിയൊരുക്കിയത്.
കൂടത്തായിയിലും കോടഞ്ചേരിയിലും കണ്ണോത്തും വിവിധ ആശുപത്രികളിലും കയറിയിറങ്ങിയ ജീവൻ േജാർജിെൻറ നേതൃത്വത്തിലുള്ള സംഘം നിർണായക തെളിവുകൾ ശേഖരിച്ചു. മരണത്തിലെ ദുരൂഹതകൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ബോധിപ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസ്, ജില്ല പൊലീസ് സൂപ്രണ്ട് കെ.ജി. സൈമൺ തുടങ്ങിയവർ ഇതോടെ ജാഗരൂകരായി. തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിെൻറ കൈകളിലേക്കെത്തുന്നത്.
കൂടത്തായി ലൂർദ് മാതാ പള്ളി അധികൃതർ, കോടഞ്ചേരി സെൻറ് മേരീസ് പള്ളി അധികൃതർ, പൊന്നാമറ്റം കുടുംബാംഗങ്ങൾ, മരിച്ചവരുടെ സുഹൃത്തുക്കൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽനിന്നെല്ലാം തെളിവുകൾ ശേഖരിച്ചു. പല സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർ കൂട്ടായിരുന്ന് പരസ്പരം പങ്കുവെച്ചപ്പോൾ ഞെട്ടിക്കുന്ന സമാനതകളാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.