കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് ജയിലിൽനിന്ന് സാക്ഷികളെ ഫോണിൽ ബന്ധപ്പെട്ടു. മകനും കേസിലെ സാക്ഷിയുമായ റെമോയെയാണ് വിളിച്ചത്. മേയ് ആദ്യം വിളിച്ചപ്പോൾ റെേമാ വിലക്കിയെങ്കിലും മൂന്നുതവണ വിളിച്ചെന്നാണ് വിവരം.
ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉത്തരമേഖല െഎ.ജി അശോക് യാദവ് സംഭവം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിന് റിപ്പോർട്ട് നൽകി. ആരുടെ ഫോണിൽനിന്നാണ് വിളിച്ചത്, കേസിലെ മറ്റു സാക്ഷികളെ ബന്ധപ്പെേട്ടാ എന്നതടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വിചാരണ തുടങ്ങാനിരിക്കെ സാക്ഷികളെ കൂറുമാറ്റാനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഏതു പ്രതിക്കും വിളിക്കാവുന്ന രീതിയിലാണ് ജോളിയും ജയിലിൽനിന്ന് ഫോൺ ചെയ്തതെന്ന് ജില്ല ജയിൽ സൂപ്രണ്ട് വി. ജയകുമാർ പറഞ്ഞു. മൊബൈലിൽനിന്നല്ല വിളിച്ചത്. രജിസ്റ്ററിൽ രേഖപ്പെടുത്തി ജയിലിലെ കാർഡ് സിസ്റ്റം വഴിയാണ് ഫോൺ ചെയ്തത്. കോൾ ലഭിക്കുന്ന മൊബൈലിൽ ഇത് പത്ത് നമ്പറായാണ് കാണിക്കുക. അതിനാലാണ് ജോളി മൊബൈലിൽനിന്ന് വിളിച്ചു എന്ന െതറ്റിദ്ധാരണ വന്നത്. കോവിഡ് പശ്ചാത്തലത്തിൽ ജയിലിൽ സന്ദർശകെര പ്രവേശിപ്പിക്കുന്നില്ല. അതിനാൽ ഫോൺ വിളിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നുണ്ട്. ആരെയൊക്കെ വിളിച്ചു എന്നതുൾപ്പെടെ അറിയാനാവും. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് റിപ്പോർട്ട് തേടിയതിനെ തുടർന്ന് ഡി.െഎ.ജി വിനോദ് കുമാർ കഴിഞ്ഞദിവസം ജയിലിലെത്തി വിവരങ്ങൾ തിരക്കിയതായും അദ്ദേഹം പറഞ്ഞു.
ഭർത്താവ് റോയ് തോമസിനെ െകാലപ്പെടുത്തിയ കേസിൽ 2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഭർതൃമാതാവ് അന്നമ്മ, ഭർതൃ പിതാവ് ടോം തോമസ്, ഭർതൃമാതാവിെൻറ സഹോദരൻ മാത്യൂ, േജാളിയുടെ രണ്ടാം ഭർത്താവ് ഷാജുവിെൻറ ആദ്യ ഭാര്യ സിലി, സിലിയുടെ മകൾ ആൽൈഫൻ എന്നിവരുടെ കൊലപാതകങ്ങളിലും പ്രതിചേർത്തു. ആറു കേസിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. റോയ് തോമസ്, സിലി എന്നിവരുടെ വധക്കേസിൽ ആഗസ്റ്റ് 11ന് വിചാരണ തുടങ്ങും.
അനധികൃതമല്ലെന്ന് ജയിൽ ഡി.ജി.പി
തിരുവനന്തപുരം: ജോളി ജയിലിൽനിന്ന് ഫോൺ ചെയ്തത് അനധികൃതമല്ലെന്നും തടവുകാർക്ക് അനുവദിച്ച ഫോണിൽനിന്നാണ് വിളിച്ചതെന്നും ഡി.ജി.പി ഋഷിരാജ് സിങ്. കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടാനുള്ള സൗകര്യം സ്മാർട്ട് പേ ഫോൺ കാർഡ് ഉപയോഗിച്ചാണ്. 10 അക്ക നമ്പർ ഫോണാണിത്. േജാളി വിളിച്ച നമ്പർ കോഴിക്കോട് ജില്ല ജയിലിലെ തടവുകാർക്ക് ഉപയോഗിക്കാൻ സ്ഥാപിച്ച ഫോണിെൻറതാണ്.
ജോളിയുടെ അപേക്ഷ പ്രകാരം മകെൻറയും അഭിഭാഷകേൻറയുമുൾപ്പെടെ മൂന്ന് നമ്പർ കാർഡിൽ അനുവദിച്ചിട്ടുണ്ട്. തടവുകാർക്ക് ഒരു മാസം 250 മുതൽ 350 മിനിറ്റാണ് അനുവദിക്കുന്നത്. തടവുകാരുടെ മനഃസംഘർഷം ഒഴിവാക്കാനായി പൊതുവിലെടുത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.