കൂടത്തായി കൂട്ടക്കൊല: റോയ് തോമസ് വധക്കേസിൽ ജോളിയുടെ ഹരജി തള്ളി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ ആ​ദ്യ​ഭ​ർ​ത്താ​വ്​ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി പൊ​ന്ന​മ​റ്റം ജോ​ളി​യാ​മ്മ ജോ​സ​ഫ്​ എ​ന്ന ജോ​ളി (48) ന​ൽ​കി​യ ഹ​ര​ജി കോ​ട​തി ത​ള്ളി. മാ​റാ​ട് കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ലാ​ണ് ഹ​ര​ജി ത​ള്ളി​യ​ത്.

വ​ള​രെ കാ​ല​ത്തി​നു ശേ​ഷ​മെ​ടു​ത്ത കേ​സി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ലു​ണ്ടാ​യ കേ​സാ​ണെ​ന്നും മ​റ്റു​മു​ള്ള വാ​ദം ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ക്കാ​ൻ കേ​സ് ഈ ​മാ​സം 24 ന് ​മാ​റ്റി. കൂ​ട്ട​ക്കൊ​ല​യി​ലെ മ​റ്റ് കേ​സു​ക​ൾ 26ന് ​പ​രി​ഗ​ണി​ക്കും.

മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ കൂ​ടു​ത​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ് മ​റ്റ് കേ​സു​ക​ളി​ൽ. മൊ​ത്തം ആ​റ് കേ​സു​ക​ളി​ൽ ജോ​ളി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലാ​ണ് വാ​ദം പൂ​ർ​ത്തി​യാ​യി കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ൾ​പ്പി​ക്കാ​ൻ മാ​റ്റി​യ​ത്. 

Tags:    
News Summary - Koodathayi Roy murder case: Jolly's release plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.