തിരുവനന്തപുരം: കൊട്ടക്കാമ്പൂര്‍ ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. കൊട്ടക്കാമ്പൂരിൽ ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍റെ പട്ടയം ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതിനെ സംബന്ധിച്ച് സി.പി.എം- സി.പി.ഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം. യോഗത്തില്‍ വനം- റവന്യൂ മന്ത്രിമാരും ഇടുക്കി കലക്ടറും ദേവികുളം സബ് കലക്ടറും പങ്കെടുക്കും.
വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജില്‍പ്പെട്ട വിവാദ ഭൂമി കുറിഞ്ഞി ദേശീയോദ്യാനത്തിെൻറ ഭാഗമാണെന്നാണ് റവന്യൂവകുപ്പിെൻറ നിലപാട്. ഇവിടെയാണ് ഇടുക്കി എം. പി ജോയ്സ് ജോര്ജിെൻറയും കുടുംബത്തിെൻറയും 20 ഏക്കര്‍ ഭൂമി. അനധികൃതമായി കൈവശപ്പെടുത്തിയതാണെന്ന് കാണിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ ഇടുക്കി എം.പിയെ നിയമസഭയിൽ മുഖ്യമന്ത്രി പൂര്‍ണമായും ന്യായീകരിക്കുകയായിരുന്നു. കൈവശാവകാശം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദേവികുളം സബ് കലക്ടര്‍ ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. നിയമപ്രകാരമാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയത് സി.പി.എമ്മിന് കനത്ത പ്രഹരമായിരുന്നു.
പതിച്ചു കൊടുക്കാനാവാത്ത സ്ഥലം കൈവശം വച്ചു, ലാൻറ് അസൈന്‍മെന്‍റ് കമിറ്റി ചേര്‍ന്നതിന്‍റെ രേഖകളില്ല തുടങ്ങിയ കാരണങ്ങളാലാണ് പട്ടയം സബ് കലക്ടർ റദ്ദാക്കിയത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം മൂന്നാര്‍ മേഖലയിൽ ഹര്‍ത്താലും നടത്തി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്. പട്ടയം റദ്ദാക്കൽ നിയമപരമായ നടപടിയെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കും. ജോയ്സിനും കുടുംബാംഗങ്ങള്‍ക്കും കലക്ടര്‍ക്ക് അപ്പീൽ നല്‍കാൻ 30 ദിവസത്തെ സമയമുണ്ടെന്ന് അറിയിക്കുയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.