കോട്ടക്കല്‍: സംസ്ഥാനപാതയിൽ കോട്ടക്കലിന് സമീപം പുത്തൂര്‍ പാറക്കോരിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്ടർ ടിപ്പർ ലോറിയിടിച്ചു മരിച്ചു. പൊന്മള സ്വദേശി വേലമ്പുലാക്കല്‍ മൊയ്തീെൻറ മകന്‍ മുഹമ്മദ് ഫസലാണ് (36) മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. തിരൂർ മഞ്ചേരി റൂട്ടിലോടുന്ന എം.സി. ബ്രദേഴ്സ് ബസിലെ കണ്ടക്ടറാണ് മുഹമ്മദ് ഫസൽ. പുലർച്ചെ ആരംഭിക്കുന്ന ട്രിപ്പിനായി തിരൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. പാറക്കോരിയിലെ മുകളിലെ വളവിൽ വെച്ച് ഇയാള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസലിനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ഡി.വൈ.എഫ്.ഐ പള്ളിയാലിൽ യൂനിറ്റ് സെക്രട്ടറിയും കേരള സ്റ്റേറ്റ് ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ (സി.ഐ.ടി.യു) ഏരിയ പ്രസിഡൻറുമാണ്. മാതാവ്: നഫീസ. ഭാര്യ: ശബ്ന. മകൻ: ആദിൽ മുഹമ്മദ്. കോട്ടക്കല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.