കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് തീ പിടിച്ചു; വൻ അപകടം ഒഴിവായി

കൊട്ടാരക്കര: കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് തീ പിടിച്ചെങ്കിലും വൻ അപകടം ഒഴിവായി. ബുധനാഴ്ച രാവിലെ 10 മണി കഴിഞ്ഞ് ജീവനക്കാർ എത്തിയപ്പോഴാണ് തീ പടർന്ന് പിടിക്കുന്നത് കണ്ടത്. ഉടനെ അതാത് വകുപ്പുകളിലെ ഓഫീസർമാർ, ജീവനക്കാർ എന്നിവരെ വിവരം അറിയിച്ചു.

മൂന്നാം നിലയിൽ കെ.എസ്.ഇ.ബിയുടെ സോളാർ പാനലിൽ നിന്നാണ് തീ പിടിച്ചത്. ഇലക്ട്രിക്ക് സിച്ച് ബോർഡ് കത്തിയതിനാൽ ആർക്കും വെള്ളം ഒഴിച്ച് തീ അണക്കാൻ ഭയമായി. തുടർന്ന് കൊട്ടാരക്കരയിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് തീ അണച്ചത്. സോളാർ പാനലിന്റെ സ്വിച്ച് ബോർഡ് പൂർണമായും കത്തി നശിച്ചു. ഫാനിലേക്ക് തീ പടരാൻ തുടങ്ങിയെങ്കിലും ഫയർ ഫോഴ്സിന്റെ സമയബന്ധിതമായ ഇടപെടീൽ മൂലം വൻ അപകടം ഒഴിവായി. സംഭവ സ്ഥലത്ത് തഹസിൽദാർ പി. ശുഭൻ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ എത്തി തീ അണക്കൽ പ്രവർത്തനത്തിന് ഒപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Kottarakkara Mini Civil Station caught fire; A major accident was avoided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.