??????????????

പീഡനത്തിനിരയായ 16കാരിയെയും മാതാപിതാക്കളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ത​ല​യോ​ല​പ്പ​റ​മ്പ് (കോ​ട്ട​യം): പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ൽ മ​നം​നൊ ​ന്ത് മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. പി​ന്നാ​ലെ, ഇ​ര​യാ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ന ി​യും ആ​ത്മ​ഹ​ത്യ ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ വെ​ള ്ളൂ​ർ ഇ​റു​മ്പ​യം ക​ല്ലി​ങ്ക​ൽ സ്വ​ദേ​ശി വി​ഷ്ണു​ദാ​സി​നെ (20) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.


മാ​താ​പി ​താ​ക്ക​ളു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലെ ജ​ന​ല​ഴി​ക​ളി​ലും പെ​ൺ​കു​ട്ടി​യു​ടേ​ത്​ ഫാ​നി​ലും തൂ​ങ്ങി​യ നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​താ​പി​താ​ക്ക​ൾ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​തു​ക​ണ്ട പെ​ൺ​കു​ട്ടി പി​റ​വ​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഇ​വ​ർ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മാ​തൃ​സ​ഹോ​ദ​രി​യെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും പെ​ൺ​കു​ട്ടി​യും മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

കൈ​ഞ​ര​മ്പ് മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്ന് കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സെ​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു‍ട​ർ​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു കു​ടും​ബം.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. വൈ​ക്കം എ​സ്.​എ​ച്ച്.​ഒ എ​സ്. പ്ര​ദീ​പ്, വൈ​ക്കം അ​ഡീ​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - kottayam girl and family suicide-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.