പായിപ്പാട്​ അതിഥി ​തൊഴിലാളികളുടെ പ്രതിഷേധം; ഒരാൾ കസ്​റ്റഡിയിൽ

കോട്ടയം: ലോക്​ഡൗൺ ലംഘിച്ച്​ പായിപ്പാട്​ നടന്ന അതിഥി​തൊഴിലാളികളുടെ സമരത്തിൽ ഒരാൾ അറസ്​റ്റിൽ. ബംഗാൾ സ്വദേശ ിയായ മുഹമ്മദ്​ റിഞ്ചുവാണ്​ അറസ്​റ്റിലായത്​. കൂടാതെ 2000 പേർക്കെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​.

പായിപ്പാട്​ പഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ ലേബർ ഓഫിസർ, ​തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തും.

സ്വദേശത്തേക്ക്​ മടങ്ങാൻ സൗകര്യമൊരുക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഇതരസംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികൾ പായിപ്പാട്ട്​ റോഡ്​ ഉപരോധിക്കുകയും ചെയ്​തിരുന്നു. ക്യാമ്പുകളിൽ സംഭരിച്ചിരുന്ന വെള്ളവും ഭക്ഷ്യവസ്​തുക്കളും തീർന്നതും പ്രതിഷേധത്തിന്​ കാരണമായിരുന്നു. കലക്​ടറും ജില്ല പൊലീസ്​ മേധാവിയും സംസാരിച്ചതിന്​ ഒടുവിലാണ്​ നാലുമണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്ക്​ അറുതിയായത്​.

Tags:    
News Summary - Kottayam Migrant Labours Protest One Person Arrested -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.