കണ്ണൂർ: വൈശാഖ മഹോൽസവ വേദിയായ കൊട്ടിയൂരിൽ ഇന്നു തിരുവോണം ആരാധന. അക്കരെ കൊട്ടിയൂരിൽ മണിത്തറക്ക് മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലിെൻറ നിർമാണം പൂർത്തിയായി. ഞെട്ടിപ്പനയോലകൾ കെട്ടിയാണ് ശ്രീകോവിൽ നിർമ്മിച്ചത്.
ബുധനാഴ്ചയാണ് തിരുവോണം ആരാധന. തിരുവോണം ആരാധനനാളിൽ പെരുമാളിനെ തിരുവാഭരണങ്ങളണിയിച്ച് 36 കുടം അഭിഷേകം നടത്തും. ബുധനാഴ്ചയാണ് മത്തവിലാസം കൂത്ത് ആരംഭിക്കുന്നത്. തിരുവോണം ആരാധനയോടനുബന്ധിച്ച് ഉച്ചക്ക് പൊന്നിൻ ശീവേലി നടത്തും.
ഭക്തജനപ്രവേശനം അനുവദിച്ചിട്ടില്ല.
ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ഇളവുകൾ കൊട്ടിയൂർ വൈശാഖോത്സവത്തിന് ബാധകമല്ലെന്ന് ദേവസ്വം സ്പെഷൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.