വിജ്ഞാനം പാകപ്പെടുത്തിയത് പിതാവ്

മലപ്പുറം: ബാപ്പു മുസ്ലിയാരുടെ അറിവിനെ പാകപ്പെടുത്തിയത് പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ പഠനകളരി. സ്വദേശമായ കാളമ്പാടിയില്‍ അഞ്ചാംക്ളാസ് വരെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ പിതാവിന്‍െറ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു.

പിതാമഹനും സൂഫിവര്യനുമായ പരേതനായ അബ്ദുല്‍ അലികോമു മുസ്ലിയാരുടെ പ്രസിദ്ധമായ പനയത്തില്‍ പള്ളി ദര്‍സില്‍ പിതാവിന്‍െറ ശിക്ഷണത്തിലാണ് ബാപ്പു മുസ്ലിയാരുടെ അറിവുയാത്ര തുടങ്ങിയത്.  സമസ്തയുടെ നേതൃത്വത്തില്‍ ഉന്നത മതപഠന കേന്ദ്രമായി ജാമിഅ നൂരിയ ആരംഭിച്ച ഘട്ടത്തില്‍ ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം ബാപ്പു മുസ്ലിയാരും പിതാവിനൊപ്പം പട്ടിക്കാട്ടേക്ക് പോവുകയായിരുന്നു. 12 വയസ്സായിരുന്നു അന്ന് പ്രായം. 

ജാമിഅയില്‍ പിതാവില്‍നിന്ന് അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇക്കാലയളവില്‍ പഠനം തുടര്‍ന്നു. തൊട്ടടുത്ത സ്കൂളിലും ചേര്‍ന്ന് പഠിച്ചു. ഇതിനുശേഷം ആലത്തൂര്‍പടി ജുമാമസ്ജിദില്‍ കെ.കെ. അബൂബക്കര്‍ ഹസ്രത്തിന്‍െറ ദര്‍സിലും രണ്ടുവര്‍ഷം അന്‍വരിയയിലും തുടര്‍ന്നു പഠിച്ചു. 1975ലാണ് ബാപ്പു മുസ്ലിയാര്‍ ഫൈസി ബിരുദം നേടിയത്.

 

Tags:    
News Summary - kottumala bappu musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.