കോവളം: ശക്തമായി വീശിയടിച്ച കാറ്റിൽ വീടിെൻറ മേൽക്കൂരയോടൊപ്പം പറന്നുപോയ പിഞ്ചു പൈതൽ അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂർ സ്റ്റേഡിയത്തിന് സമീപം ചരുവിളയിൽ കുമാർ-ഷീബ ദമ്പതികളുടെ മകൻ രണ്ടുമാസം പ്രായമുള്ള വിനായക് ആണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ ഷീറ്റ് മേഞ്ഞ വീടിെൻറ മേൽക്കൂര മൊത്തത്തിൽ പറന്നുപൊങ്ങി. മേൽക്കൂരയിൽ കെട്ടിയിരുന്ന തൊട്ടിലിലുറങ്ങുകയായിരുന്ന പിഞ്ചുപൈതലും തൊട്ടിലോടെ കാറ്റിൽ പറന്നുപോയി. വീടോട് ചേർന്നുനിന്ന െതങ്ങിൽ തട്ടി ഷീറ്റ് നിന്നതിനാൽ അത്യാഹിതം ഒഴിവായി.
സംഭവ സമയം ഷീബയും മറ്റു രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മയുടെ കൺമുന്നിലായിരുന്നു സംഭവം. കുഞ്ഞിനെ കിടത്തിയിരുന്ന തൊട്ടിലുമായി ശക്തമായ കാറ്റിൽ വീടിെൻറ ഷീറ്റ് മേഞ്ഞ മേൽക്കൂരയടക്കം പറന്നു പൊങ്ങുന്നത് നേരിൽ കണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്ന ഷീബ മനഃസാന്നിധ്യം വീണ്ടെടുത്ത് ഏണി ഉപയോഗിച്ച് തെങ്ങിൽ തട്ടിനിന്ന ഷീറ്റിൽ തൂങ്ങിക്കിടന്ന തൊട്ടിലിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടൻ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചു. വീട്ടിലെ ഫാൻ, ട്യൂബ് െലെറ്റുകൾ ഉൾെപ്പടെയാണ് മേൽക്കൂര കാറ്റിൽ പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.