ലൈംഗികാതിക്രമ കേസ്​: തുമ്പായത് സഹോദര​െൻറ ഫോൺ സംഭാഷണങ്ങൾ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ എം. വിൻ​െസ​​​​െൻറ്​ എം.എൽ.എയുടെ അറസ്​റ്റിലേക്ക് നയിച്ചത് പരാതിക്കാരിയുടെ സഹോദര​​​​െൻറ ഫോൺ സംഭാഷണങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇയാളുടെ സ്മാർട്ട് ഫോണിലെ ‘ഒാട്ടോമാറ്റിക് കാൾ റെക്കോഡർ’ വഴി സേവായ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണങ്ങൾ തിരികെ എടുത്താണ് അന്വേഷണ സംഘം പ്രതിക്കായി വലവിരിച്ചത്. 

ജൂലൈ 19നാണ് വിൻ​െസൻറ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുന്നത്. തുടർന്ന് ഇവരെ നെയ്യാറ്റികര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൗ സമയം മുതൽ എം.എൽ.എ സഹോദരനുമായി ബന്ധപ്പെടുകയായിരുന്നെന്ന് അന്വേഷണ സംഘത്തിലെ ഉന്നതൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ത​​​​െൻറ സഹോദരിയുമായി വിൻ​െസൻറിനുണ്ടായിരുന്ന ബന്ധം ഇദ്ദേഹത്തിന്​ നേരത്തേ അറിയാമായിരുന്നു. 

ആത്മഹത്യശ്രമം നടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പ് താൻ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി വിൻ​െസൻറ് ആയിരിക്കുമെന്നും വീട്ടമ്മ സഹോദരനോട് ഫോണിലൂടെ പറഞ്ഞിരുന്നു. ഈ സംഭാഷണങ്ങളെല്ലാം ഫോണിലെ മെമ്മറി കാർഡിൽ സേവായിരുന്നു. സ്മാർട്ട് ഫോണിലെ സാങ്കേതിക വിദ്യകളെക്കുറിച്ച് ഏറെ പരിചയമില്ലാത്ത ഇയാൾക്ക് ഇവ നശിപ്പിച്ചു കള‍യാനും അറിയില്ലായിരുന്നു. വീട്ടമ്മ ആശുപത്രിയിലായതി​​​​െൻറ രണ്ടാം ദിവസം വിൻ​െസൻറ് സഹോദരനെ വീണ്ടും ബന്ധപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ചില പ്രാദേശിക സി.പി.എം പ്രവർത്തകരാണ് വിവരം നെയ്യാറ്റികര സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് പിടിച്ചെടുത്ത ഫോണിൽനിന്നാണ്​ വീട്ടമ്മയും വിൻ​െസൻറും തമ്മിലെ ബന്ധം വെളിപ്പെടുത്തുന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇതി‍​​​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചു മാസത്തെ വീട്ടമ്മയുടെയും എം.എൽ.എയുടെ‍യും ഫോൺ സംഭാഷണങ്ങൾ പരിശോധിച്ച ശേഷമാണ് ശനിയാഴ്ച ചോദ്യം ചെയ്യലിനായി വിൻ​െസൻറിനെ വിളിച്ചുവരുത്തിയത്.

Tags:    
News Summary - kovalam mla arrested mobile phone automatic call recorder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.