5,000 രൂപ കൈക്കൂലി; മുൻ സബ്​ രജിസ്​​ട്രാറിന്​ ഏഴുവർഷം കഠിനതടവും പിഴയും

കോഴിക്കോട്​: 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ചേവായൂർ മുൻ സബ്​ രജിസ്​​ട്രാറിന്​ കഠിനതടവും പിഴ​യും ശിക്ഷ. കൊയിലാണ്ടി എടക്കുളം പി.കെ. ബീനക്കാണ്​ ഏഴുവർഷം കഠിനതടവും 5,05,000 രൂപ പിഴയും വിധിച്ചത്​. കോഴിക്കോട്​ വിജിലൻസ്​ കോടതി ജഡ്​ജി കെ.വി. ജയകുമാറാണ്​ ശിക്ഷ വിധിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി കഠിന തടവ്​ അനുഭവിക്കേണ്ടിവരും.

2014 ഫെബ്രുവരി 22ന്​ ആധാരം എഴുത്തുകാരനായ പി. ഭാസ്​കരനോട്​ രജിസ്​ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ആധാരം റദ്ദാക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. പകുതി പണം വാങ്ങുകയും ചെയ്​തു. ഭാസ്​കരൻ വിജിലൻസിൽ പരാതിനൽകുകയായിരുന്നു. വിജിലൻസി​െൻറ നിർദേശപ്രകാരം പ്രത്യേകം നോട്ടുമായെത്തിയശേഷം ബീനക്ക്​ പണം കൈമാറുന്നതിനിടെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

കണ്ണൂർ ജില്ല ജയിലിലേക്ക്​ ഇവരെ കൊണ്ടുപോകും. ​കോവിഡ്​ കാലമായതിനാൽ പ്രത്യേക നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും ജയിലിൽ എത്തിക്കുക. 

Tags:    
News Summary - kozhikode bribe case ex sub registrar got seven year imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT