5,000 രൂപ കൈക്കൂലി; മുൻ സബ് രജിസ്ട്രാറിന് ഏഴുവർഷം കഠിനതടവും പിഴയും
text_fieldsകോഴിക്കോട്: 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ചേവായൂർ മുൻ സബ് രജിസ്ട്രാറിന് കഠിനതടവും പിഴയും ശിക്ഷ. കൊയിലാണ്ടി എടക്കുളം പി.കെ. ബീനക്കാണ് ഏഴുവർഷം കഠിനതടവും 5,05,000 രൂപ പിഴയും വിധിച്ചത്. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി കെ.വി. ജയകുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും.
2014 ഫെബ്രുവരി 22ന് ആധാരം എഴുത്തുകാരനായ പി. ഭാസ്കരനോട് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ആധാരം റദ്ദാക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. പകുതി പണം വാങ്ങുകയും ചെയ്തു. ഭാസ്കരൻ വിജിലൻസിൽ പരാതിനൽകുകയായിരുന്നു. വിജിലൻസിെൻറ നിർദേശപ്രകാരം പ്രത്യേകം നോട്ടുമായെത്തിയശേഷം ബീനക്ക് പണം കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂർ ജില്ല ജയിലിലേക്ക് ഇവരെ കൊണ്ടുപോകും. കോവിഡ് കാലമായതിനാൽ പ്രത്യേക നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും ജയിലിൽ എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.