രാജ്യസഭ സീറ്റ്​: വേദനയു​െണ്ടങ്കിലും അനിവാര്യ തീരുമാനം -ടി. സിദ്ദീഖ്

കോഴ​ിക്കോട്​: രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസ്-എമ്മിന്​ വിട്ടുകൊടുത്തത്​ വേദനജനകമാണെങ്കിലും യു.ഡി.എഫി​െനയും പാർട്ടിയെയും ശക്​തിപ്പെടുത്താനുള്ള രാഷ്​ട്രീയമായ അനിവാര്യതയാണെന്ന്​ ഡി.സി.സി പ്രസിഡൻറ്​​ ടി. സിദ്ദീഖ്​. വിശാല താൽപര്യം മുൻനിർത്തി ജില്ലയിലെ കോൺഗ്രസ്​ പ്രവർത്തകർ ഒറ്റക്കെട്ടായി തീരുമാനം അംഗീകരിക്കുകയാണ്​. പ്രതിഷേധം നടത്തിയ പ്രവർത്തകരെ കാ​ര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്ന്​ ഡി.സി.സി പ്രസിഡൻറ്​​ പറഞ്ഞു.

​അടുത്ത വർഷത്തെ ലോക്​സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഭരണത്തിൽനിന്ന്​ താഴെയിറക്കലാണ്​ കോൺഗ്രസിന്​ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി മതേതര, ജനാധിപത്യസഖ്യം ശക്​തിപ്പെടുത്തേണ്ടതുണ്ട്​. 2021ൽ യു.ഡി.എഫ്​ സർക്കാറിനെ തിരിച്ചുകൊണ്ടുവരുകയും വേണം. അതിനാലാണ്​ വിഷമം സഹിച്ചും നേതൃത്വത്തി​​​െൻറ തീരുമാനത്തെ അംഗീകരിക്കുന്നത്​.

കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത്​ രാജി​െവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ സിദ്ദീഖ്​ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനം നടത്തിയ യൂത്ത്​ കോൺഗ്രസ്​ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന സൂചനയും അദ്ദേഹം നൽകി.

കെ.എസ്​.യു ജില്ല പ്രസിഡൻറി​​​െൻറ രാജി സ്വീകരിച്ചില്ല
കോഴിക്കോട്​: രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസ്-എമ്മിന്​ വിട്ടുകൊടുത്ത കോൺഗ്രസ്​ നേതൃത്വത്തി​​​െൻറ നടപടിയിൽ പ്രതിഷേധിച്ച്​ കെ.എസ്​.യു ജില്ല പ്രസിഡൻറ്​​ വി.ടി. നിഹാൽ സമർപ്പിച്ച രാജി സംസ്​ഥാന നേതൃത്വം നിരാകരിച്ചു. നിഹാൽ അടക്കം 12 അംഗ കമ്മിറ്റിയാണ്​ കഴ​ിഞ്ഞദിവസം രാത്രി രാജിക്കത്ത്​​ നൽകിയത്​.

എന്നാൽ, രാജി സ്വീകരിക്കേ​െണ്ടന്ന്​ സംസ്​ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നെന്ന്​ കെ.എസ്​.യു സംസ്​ഥാന പ്രസിഡൻറ്​​ ​െക.എം. അഭിജിത്ത്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസഭ സീറ്റ്​ വിട്ടുകൊടുത്തതി​ൽ കെ.എസ്​.യുവി​​​െൻറ പ്രതിഷേധം കോൺ​ഗ്രസ്​ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്​. ​െക.എസ്​.യു ജില്ല കമ്മിറ്റി പിരിച്ചുവിട്ടുവെന്നത്​ കള്ളപ്രചാരണമാ​െണന്നും അഭിജിത്ത്​ പറഞ്ഞു. 

Tags:    
News Summary - Kozhikode DCC President T Siddiq React to Congress Rajya Sabha Seat -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.