പാർലമെൻറ് -നിയമസഭ തെരഞ്ഞെടുപ്പുകളിലൊക്കെയും ഇരു മുന്നണികൾക്കും മാറിമാറി അവസരം നൽകുന്ന കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഈ രീതി പാലിക്കാറില്ല. ഇടതിന് മേൽക്കൈ നൽകലാണ് ശീലം. 45 വർഷമായി ഇടതിനു മാത്രം ഭരണം നൽകുന്ന കോഴിക്കോട് കോർപറേഷനും ഇടതുപക്ഷം മാത്രം ഭരിച്ച ജില്ല പഞ്ചായത്തും ഉദാഹരണം. ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അവസ്ഥ ഇതുതന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭകളിൽ ഏഴിൽ ആറും ഇടതിനെയാണ് തുണച്ചത്. ബ്ലോക്കിൽ 12ൽ പത്തും ഇടതിനൊപ്പം. 70 ഗ്രാമ പഞ്ചായത്തുകളിൽ 48ലും ഇടത് ആധിപത്യം.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനം ഇടതുമുന്നണിക്ക് നടത്താനായി. ലോക്സഭ തെരഞ്ഞെടുപ്പിൽ നേരെമറിച്ചാണ് സംഭവിച്ചത്. ഇടതുവോട്ടുകൾ യു.ഡി.എഫിലേക്ക് ഒഴുകി. ഈ വീര്യവും ജനപിന്തുണയും തദ്ദേശ തെരെഞ്ഞടുപ്പിലും നിലനിർത്താമെന്ന വിശ്വാസമാണ് യു.ഡി.എഫിന്. എന്നാൽ, ഇടതു സർക്കാറിെൻറ ജനപ്രിയ പദ്ധതികൾ വോട്ടാക്കി മാറ്റാനാണ് ഇടതുനീക്കം. ഒപ്പം എൽ.ജെ.ഡിയും കേരള കോൺഗ്രസ് ജോസ് ഗ്രൂപ്പും മുന്നണിയിലേക്ക് വന്നതും അനുകൂലമാകുമെന്ന് നേതാക്കൾ പറയുന്നു. ജില്ലയിലെ 300 വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ പ്രചാരണം. പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികൾ പ്രചാരണായുധമാക്കി എടുത്ത് ഇരു മുന്നണികളോടും കിടപിടിക്കുന്ന പ്രചാരണമാണ് എൻ.ഡി.എ നടത്തിയത്.
ഇത്തവണ കോർപറേഷനിൽ കടുത്ത മത്സരമാണ്. കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയ ബി.ജെ.പി അത് രണ്ട് അക്കത്തിലെത്തിക്കാൻ കിണഞ്ഞ ശ്രമമാണ് കാഴ്ചവെച്ചത്. ബി.ജെ.പിയുടെയും യു.ഡി.എഫിെൻറയും ഭാഗെത്ത ഇടത് വിരുദ്ധ വോട്ടുകൾ ഒന്നിച്ച് ഏതെങ്കിലും ഒരു സ്ഥാർഥിക്ക് ലഭിച്ചാൽ ഇടതിെൻറ ഭരണ തുടർച്ചക്ക് തടസ്സമാവും.
വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് പല പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫിന് തുണയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.