ഹർത്താൽ: ബി.ജെ.പി നേതാവിന്‍റെ വീടിന് നേര്‍ക്ക് കല്ലേറ്; സി.പി.എം ഓഫിസ് തീയിട്ടു

വടകര: കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സി.പി.എം ഓഫിസുകള്‍ക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. രാത്രി വൈകീട്ട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍റെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായി. വടകര വള്ളിയോട്ടുള്ള വീട്ടിൽ രാത്രി പന്ത്രണ്ടേമുക്കാലോടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാരുടെ മൊഴി.

ഫറോക്കിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിന് ഇന്നുപുലര്‍ച്ചെയാണ് തീയിട്ടത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ ബി.എം.എസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താൽ ജില്ലയിൽ തുടരുകയാണ്.

ഇന്നലെ ജില്ലയില്‍ നടന്ന ഹര്‍ത്താലില്‍ നിരവധി പാര്‍ട്ടി ഓഫീസുകളും വാഹനങ്ങളും തകര്‍ത്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറുണ്ടായതിനെത്തുടര്‍ന്നാണ് എല്‍.ഡി.എഫ്. ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത്. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലും ഹര്‍ത്താല്‍ നടത്തിയിരുന്നു.

Tags:    
News Summary - kozhikode harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.