കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്കുശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയ സമയത്താണ് തൂങ്ങിയത്. ഇരുവരും പുറത്തിറങ്ങിയതിനു പിന്നാലെ വാതിൽ അകത്തുനിന്നു കുറ്റിയിട്ടിരുന്നു. മരുന്നു നൽകാനായി സ്റ്റാഫ് നഴ്സത്തി വിളിച്ചിട്ടും തുറന്നില്ല.
പിന്നാലെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.